Aluva Three year old Child Death Case: മകൾ നിരന്തരം ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ? വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്

Aluva Three year old Child Death Case: കുട്ടിയുടെ പോസ്റ്റുമോർട്ടത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ദിവസവും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. 

Aluva Three year old Child Death Case: മകൾ നിരന്തരം ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ? വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
Published: 

23 May 2025 08:04 AM

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്. കുട്ടി നിരന്തരം കുട്ടി ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ, കുട്ടിയെ കൊലപ്പെടുത്തിയത് എന്തിന്, പ്രേരണയെന്ത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം അമ്മയെ അറിയിച്ചിരുന്നു. നിസം​ഗതയോടെയാണ് അവർ ഇക്കാര്യം കേട്ടിരുന്നത്. അഞ്ച്‌ ദിവസത്തെ കസ്റ്റഡിയിലാണ് ചെങ്ങമനാട് പൊലീസ് ഇവരെ വാങ്ങിയിരിക്കുന്നത്. ബലാൽസംഗക്കേസിൽ അറസ്റ്റിലായ കുട്ടിയുടെ പിതൃ സഹോദരനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ സ്ത്രീകളുൾപ്പെടെയുള്ള അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്ത് മൊഴി എടുത്തിരുന്നു. ഇതിനിടെയാണ് അടുത്ത ബന്ധുവിലേക്ക് അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ നീളുന്നത്. ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം ഇയാളെ വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു.

ALSO READ: ഒരു വർഷത്തോളം പീഡിപ്പിച്ചു, കൊല്ലപ്പെട്ട അന്നും ബലാത്സംഗം ചെയ്തു; 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി പുറത്ത്

തെളിവുകൾ നിരത്തിയോടെ ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബലാത്സംഗം, അടുത്ത ബന്ധുവിൽ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേർക്കുന്ന വകുപ്പ് എന്നിവ ചേർത്താണ് പിതൃസഹോദരനെതിരെ പോക്സോ കേസ് ചുമത്തിയിരിക്കുന്നത്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞാണ് പ്രതി പൊട്ടിക്കരഞ്ഞത്.

കുട്ടിയുടെ പോസ്റ്റുമോർട്ടത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ദിവസവും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു.  അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസിന്റെ അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങിയത്. ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്