Amoebic Meningoencephalitis: തിരൂർ സ്വദേശിയായ 78കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ
Thrissur Native Diagnosed With Amoebic Meningoencephalitis: മലപ്പുറം സ്വദേശിയായ 78കാരന് അമീബിക് മസ്തിഷ്കജ്വര ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Thrissur Native Diagnosed Amoebic Meningoencephalitis
സംസ്ഥാനത്ത് അമീബിക് മഷ്തിഷ്കജ്വര ബാധയ്ക്ക് കുറവില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം തിരൂർ സ്വദേശിയായ 78കാരനാണ് ഏറ്റവും അവസാനമായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 27നാണ് ഇയാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ കിണറുകളും കുളങ്ങളും അടങ്ങുന്ന ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു സൈനുദ്ദീൻ അറിയിച്ചു.
Also Read: Amoebic Meningoencephalitis: വായുവിലൂടെയും കണ്ണിലൂടെയും അമീബിക് മസ്തിഷ്കജ്വരം പടരുമോ?
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ആകെ എട്ട് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ആശുപത്രിയിൽ ഏഴ് പേരും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് പേരും ചികിത്സയിലുണ്ട്. ചികിത്സയിൽ കഴിഞ്ഞിരുന്ന പന്തീരാങ്കാവ് സ്വദേശിനി ഏതാനും ദിവസങ്ങൾക്കു മുൻപ് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.
നൈഗ്ലേരിയ ഫൗളരി അമീബകളാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണം. കുളങ്ങൾ, തടാകങ്ങൾ, നദികൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിലാണ് ഇവ കാണപ്പെടുന്നത്. ഈ വെള്ളം ഉപയോഗിക്കുമ്പോൾ അമീബകൾ ശരീരത്തിന് അകത്തെത്തും. തലച്ചോറിൽ പ്രവേശിച്ച അമീബ കോശങ്ങളെ നശിപ്പിച്ച് നീർവീക്കം ഉണ്ടാക്കും. ഇത് മരണത്തിന് വരെ കാരണമാവാറുണ്ട്.