Amoebic Meningoencephalitis: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ

Amoebic Meningoencephalitis: 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഒക്ടോബറിൽ മാത്രം 65 പേർക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 33 ആയി.

Amoebic Meningoencephalitis: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ

Amoebic Meningoencephalitis

Updated On: 

02 Nov 2025 07:44 AM

കൊച്ചി: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് ലക്ഷദ്വീപ് സ്വദേശിക്കാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രോഗി. സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി അയച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതുവലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും മരണ നിരക്ക് വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിലും മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് അമീബിക് മസ്തിഷ്കജ്വരം രോ​ഗം ബാധിക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഒക്ടോബറിൽ മാത്രം 65 പേർക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 33 ആയി. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു.

പനി, തലവേദന, ചർദി ക,ഴുത്തുവേദന തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ലോകമെമ്പാടും 20 ശതമാനത്തിൽ താഴെയുള്ള ആളുകൾ മാത്രമാണ് ഈ രോഗത്തെ അതിജീവിച്ചിട്ടുള്ളത് എന്നതും ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. മാത്രമല്ല അവരിൽ പലർക്കും നാഡി സംബന്ധമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട് നിലവിൽ ഇതിനെതിരെ വാക്സിനുകൾ ലഭ്യമല്ല. കൂടാതെ ഫംഗസ് വിരുദ്ധ ആന്റിബയോട്ടിക്ക് കൂളിംഗ് തെറാപ്പി എന്നിവയുടെ സംയോജിത ചികിത്സകളും അപൂർവ്വമായി മാത്രമേ ഈ രോഗത്തിന് ഫലപ്രദമാകാറുള്ളൂ.

എന്നാൽ ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്നത് ആശ്വാസകരമാണ്. മലിനമായ വെള്ളം കുടിക്കുന്നതിലൂടെയും ഈ രോഗം ബാധിക്കില്ല. മൂക്കിലൂടെ വെള്ളം കയറുമ്പോൾ മാത്രമാണ് ഈ രോഗം ബാധിക്കുന്നത്. സാധാരണയായി ഒരു പ്രത്യേക സ്ഥലത്ത് നിന്ന് മാത്രമാണ് ഈ രോഗം കണ്ടെത്താറുള്ളത്. എന്നാൽ കേരളത്തിൽ തിരുവനന്തപുരം കോഴിക്കോട് തൃശൂർ മലപ്പുറം തുടങ്ങിയ വിവിധകളിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇപ്പോൾ കൊച്ചിയിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതാണ് ഏറ്റവും വലിയ ആശങ്ക

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും