Amrit Bharat Express: വന്ദേ ഭാരതല്ല അമൃത് ഭാരത്, സൗകര്യങ്ങളിലും സ്പീഡിലും വലിയ മാറ്റം
Amrit Bharat Express vs Vande Bharat Express: വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ എന്നാല്‍ രാജ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനുകളില്‍ ഒന്നാണ്. കൂടാതെ ഈ എസി ട്രെയിനുകള്‍ വേഗതയുടെ കാര്യത്തില്‍ മറ്റ് ട്രെയിനുകളെ തോല്‍പിക്കും. വന്ദേ സാധാരണ്‍ എന്നറിയപ്പെടുന്ന അമൃത് ഭാരത് ട്രെയിനുകള്‍ നോണ്‍ എസി ട്രെയിനാണ്.

അമൃത് ഭാരതും വന്ദേ ഭാരതും
കേരളത്തിലും അങ്ങനെ അമൃത് ഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. സാധാരണക്കാരന്റെ വന്ദേ ഭാരത് എന്ന ടാഗ്‌ലൈനോടെയാണ് അമൃത് ഭാരതിന്റെ തേരോട്ടം. എന്നാല്‍ അമൃത് ഭാരതുകള്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് സമാനമായ സര്‍വീസും സൗകര്യങ്ങളുമാണ് നല്‍കുന്നതെന്ന പ്രചാരണങ്ങളും ശക്തമാണ്. ഈ രണ്ട് ട്രെയിനുകളും വളരെ വ്യത്യസ്തമാണ്, രൂപത്തില്‍ മാത്രമാണ് സാമ്യതകള്‍ പുലര്‍ത്തുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ എന്നാല്‍ രാജ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനുകളില്‍ ഒന്നാണ്. കൂടാതെ ഈ എസി ട്രെയിനുകള്‍ വേഗതയുടെ കാര്യത്തില്‍ മറ്റ് ട്രെയിനുകളെ തോല്‍പിക്കും. വന്ദേ സാധാരണ്‍ എന്നറിയപ്പെടുന്ന അമൃത് ഭാരത് ട്രെയിനുകള്‍ നോണ്‍ എസി ട്രെയിനാണ്. കൂടാതെ വന്ദേ ഭാരതിന്റേതിന് സമാനമായ വേഗതയും ഇതിനില്ല.
വന്ദേ ഭാരത് ട്രെയിനുകള്‍
സെമി ഹൈ സ്പീഡ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍, എല്ലാ കോച്ചുകളും പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തവയാണ്. ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് അതിവേഗം, സുരക്ഷിതമായ യാത്ര സാധ്യമാക്കാന്‍ വന്ദേ ഭാരതിന് സാധിക്കുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും.
16 കോച്ചുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസിലുള്ളത്. ഇവയെല്ലാം തന്നെ എസി കോച്ചുകളാണ്. എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകള്‍, ഓണ്‍ബോര്‍ഡ് വൈ ഫൈ, വിനോദത്തിനുള്ള മാര്‍ഗങ്ങള്‍, ബയോ വാക്വം ടോയ്‌ലറ്റുകള്‍, കാറ്ററിങ്, ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയെല്ലാം ഈ ട്രെയിനിലുണ്ട്.
അമൃത് ഭാരത് എക്‌സ്പ്രസ്
ഇതൊരു ലോക്കോമോട്ടീവ് ട്രെയിനാണ്. കൂടാതെ എസി ട്രെയിനുകളല്ല, ട്രെയിനില്‍ ഒരു കോച്ചും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടില്ല. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കുകള്‍ എന്നതാണ് അമൃത് ഭാരതിന്റെ പ്രത്യേകത.
22 നോണ്‍ എസി കോച്ചുകളാണ് അമൃത് ഭാരത് എക്‌സ്പ്രസുകളിലുള്ളത്. പുത്തന്‍ സുരക്ഷ സംവിധാനങ്ങള്‍, നവീകരിച്ച സീറ്റുകള്‍, അടിസ്ഥാന സൗകര്യങ്ങളിലെ മികവ് എന്നിവ അമൃത് ഭാരതിനെ മറ്റ് പാസഞ്ചര്‍ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
ഈ രണ്ട് ട്രെയിനുകളും തമ്മില്‍ ടിക്കറ്റിന്റെ കാര്യത്തിലും സ്‌റ്റോപ്പിന്റെയും വേഗതയുടെയുമെല്ലാം കാര്യത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസ് പ്രീമിയം ട്രെയിന്‍ ആയതിനാല്‍ 1,000 രൂപയ്ക്ക് മുകളില്‍ ടിക്കറ്റ് നിരക്കുണ്ട്. എന്നാല്‍ അമൃത് ഭാരതിന് മറ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സമാനമായ ടിക്കറ്റ് നിരക്ക് മാത്രമാണുള്ളത്.