Wayanad tunnel project: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കഴിയും, വയനാട് തുരങ്കപാത നിര്‍മാണോദ്ഘാടനം ജൂലായില്‍
Anakkampoyil-Kalladi-Meppadi Tunnel: വയനാട്, കോഴിക്കോട് മലയോര മേഖലകളുടെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഈ പാത വലിയ ഉത്തേജനം നൽകും. ബെംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും ചരക്ക് നീക്കവും കൂടുതൽ സുഗമമാകും.

വയനാട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് അതുവഴി കടന്നു പോകുന്ന എല്ലാവരുടെയും യാത്ര ദുരിതത്തിൽ ആക്കുന്ന ഒന്നാണ്. അധികം വൈകാതെ ഇതിനൊരു പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷയാണ് ഇപ്പോൾ വരുന്നത്. കാരണം മറ്റൊന്നുമല്ല വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. ആനക്കാംപോയിൽ – കള്ളാടി മേപ്പാടി തുരങ്കപാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
2134 കോടി രൂപ ചിലവു വന്ന ഈ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജൂലൈ മുഖ്യമന്ത്രി നിർവഹിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് സമാന്തരമായാണ് ഈ ദുരന്തബാധിത നിർമ്മിക്കുന്നത്.
മെയ് 14 15 തീയതികളിൽ നടന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് കിഫ്‌ബി കൊങ്കൺ റെയിൽവേ എന്നിവയുടെ കരാറിലാണ് തുരങ്ക പാത നിർമ്മിക്കുക.
നിർമ്മാണത്തിനുള്ള നടപടികൾ നേരത്തെ ടെൻഡർ പൂർത്തീകരിച്ചിരുന്നു. ഇരട്ട തുരങ്കങ്ങൾ ആണ് ഇവിടെ നിർമ്മിക്കുക. ഇത് നാലുവരി പാത ആയിരിക്കും. 8.1 കിലോമീറ്റർ ആണ് ദൈർഘ്യം. ഓരോ 300 മീറ്ററിലും ക്രോസ് പാസ്സേജുകളും ഉണ്ടാകും . ഇരുവഴിഞ്ഞി പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമെ അടിപ്പാതയും സർവീസ് റോഡ് ഉണ്ട്. ഈ തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള ദൂരം ഏകദേശം 40 കിലോമീറ്ററോളം കുറയും.
ഇത് കോഴിക്കോട്, വയനാട് ജില്ലകൾ തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. വയനാട്, കോഴിക്കോട് മലയോര മേഖലകളുടെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഈ പാത വലിയ ഉത്തേജനം നൽകും. ബെംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും ചരക്ക് നീക്കവും കൂടുതൽ സുഗമമാകും.