AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ‌വീണ്ടും കുരുക്ക് മുറുകുന്നു; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി

Rahul Mamkootathil Assault Case: പരാതി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ​ഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയതെന്നാണ് വിവരം. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേ കുറിച്ചും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ‌വീണ്ടും കുരുക്ക് മുറുകുന്നു; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി
Rahul MamkoottathilImage Credit source: Facebook (Rahul Mamkootathil)
neethu-vijayan
Neethu Vijayan | Published: 02 Dec 2025 16:37 PM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതിയുമായി (Rahul Mamkootathil Assault Case) യുവതി. ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ പെൺകുട്ടി പരാതിയുമായി എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയിൽ നിന്ന് നേരത്തെ ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ അന്ന് പെൺകുട്ടി നിയമനടപടിക്ക് തയ്യാറല്ലായിരുന്നു. പെൺകുട്ടി പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നതായാണ് വിവരം.

ALSO READ: രാഹുൽ ഈശ്വർ നിരാഹാരത്തിൽ; ജയിലിൽ വെള്ളം മാത്രം ഭക്ഷണം

എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ​ഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയതെന്നാണ് വിവരം. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേ കുറിച്ചും പരാതിയിൽ പരാമർശിക്കുന്നുണ്ട്. അയാളുടെ അറിവോട് കൂടി സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.

ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നെന്നും​ ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ലൈം​ഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിൻമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. അതേസമയം, പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.