AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: ‘പരാതിക്കാരിയെ എനിക്കറിയില്ല; ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല, തെളിവുകള്‍ പുറത്തുവിടാന്‍ അവര്‍ക്ക് കഴിഞ്ഞോ?’

Fenni Ninan Reacts to New Complaint Against Rahul Mamkootathil: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത്രയും ക്രൂരമാകുമെന്ന് കരുതിയില്ലെന്നും ഫെനി പറഞ്ഞു. പരാതിക്കാരിയെ തനിക്ക് അറിയില്ല. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് തനിക്ക് പൂര്‍ണ ബോധ്യമുണ്ട്.

Rahul Mamkootathil: ‘പരാതിക്കാരിയെ എനിക്കറിയില്ല; ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല, തെളിവുകള്‍ പുറത്തുവിടാന്‍ അവര്‍ക്ക് കഴിഞ്ഞോ?’
രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍ (ഈ ഫോട്ടോ ഫെനിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ളതാണ്) Image Credit source: Fenni Ninan Facebook
shiji-mk
Shiji M K | Published: 02 Dec 2025 20:26 PM

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന പുതിയ പരാതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന ഭാരവാഹിയും അടൂര്‍ നഗരസഭ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഫെനി നൈനാന്‍. ബലാത്സംഗ സമയത്ത് രാഹുലിനൊപ്പം ഫെനിയും ഉണ്ടായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കിയ യുവതിയെ തനിക്ക് അറിയില്ലെന്ന് ഫെനി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത്രയും ക്രൂരമാകുമെന്ന് കരുതിയില്ലെന്നും ഫെനി പറഞ്ഞു. പരാതിക്കാരിയെ തനിക്ക് അറിയില്ല. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് തനിക്ക് പൂര്‍ണ ബോധ്യമുണ്ട്. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പച്ചക്കള്ളമാണ്. താന്‍ മനസുകൊണ്ട് പോലും അറിയാത്ത ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത് എന്ന് ഫെനി കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പും പലതരത്തിലുള്ള ആരോപണങ്ങള്‍ തന്റെ പേരില്‍ എഴുതി മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം ശേഷം ഒരു പരാതിയില്‍ എങ്കിലും തെളിവ് പുറത്തുവിടാന്‍ ഇവര്‍ക്ക് സാധിച്ചോ എന്നും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ഫെനി ചോദിച്ചു.

വ്യക്തിപരമായി ആക്രമിക്കുന്ന രീതി മുമ്പും ഉണ്ടായിട്ടുണ്ട്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം. മനസാക്ഷിയുണ്ടായിരുന്നു എങ്കില്‍ ആ സ്ത്രീ അങ്ങനെയൊരു കാര്യം എഴുതില്ലായിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്തരം കള്ളങ്ങള്‍ അവര്‍ പറയുന്നത്. രാഹുലിന്റെ ഹരജി നാളെ പരിഗണിക്കുകയാണ്. അത് തള്ളാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു നീക്കം. വിഷയത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയ ആള്‍ക്കും വാര്‍ത്തയ്ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും ഫെനി പറഞ്ഞു.

Also Read: Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ‌വീണ്ടും കുരുക്ക് മുറുകുന്നു; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി

അതേസമയം, ഫെനിയോടൊപ്പമാണ് രാഹുല്‍ തന്നെ കാണാനെത്തിയത്. പീഡനത്തിന് ശേഷം തന്നെ യാതൊരു ദയയുമില്ലാതെ ഫെനി വീട്ടിലേക്കുള്ള വഴിയില്‍ ഇറക്കിവിട്ടുവെന്നും സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും നല്‍കിയ ബലാത്സംഗ പരാതിയില്‍ യുവതി ആരോപിച്ചു.