Evidence Tampering Case: തൊണ്ടിമുതല്‍ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി
Evidence Tampering Case: 1990ല്‍ നടന്ന സംഭവത്തിലാണ് 19 വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ വിധി വന്നിരിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി,...

Arntony Raju
മുൻമന്ത്രിയും എംഎൽഎയും ആയ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ അദ്ദേഹത്തിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരൻ ആണെന്ന് കോടതി. 1990ല്‍ നടന്ന സംഭവത്തിലാണ് 19 വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ വിധി വന്നിരിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വിധിയെത്തിയിരിക്കുന്നത്.
മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്തുന്നതിന് എൽഡിഎഫ് നേതാവും എംഎൽഎയും മുൻമന്ത്രിയുമായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം. ആന്റണി രാജു കോടതി ക്ലർക്ക് ആയിരുന്നു ജോസ് എന്നിവർ ആയിരുന്നു പ്രതികൾ.
ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന ഗൂഢാലോചന വഞ്ചന തെളിവു നശിപ്പിക്കാൻ കള്ള തെളിവ് നിർമ്മിക്കൽ പൊതുവായ ഉദ്ദേശത്തോടെ ഒത്തുചേർന്നു ഗൂഢാലോചന നടത്തൽ, പൊതു സേവകൻ റെ നിയമം ലംഘിക്കൽ വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസിൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
ALSO READ: ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസിന്റെ വിധി ഇന്ന്
1990 ഏപ്രിൽ നാലിനാണ് സംഭവം. ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്തു പിടിയിലായി.ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കുവാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സെലിൻ വിൽഫ്രണ്ടിന്‍റെ ജൂനിയര്‍ ആയിരുന്നു ആന്‍റണി രാജു.
കേസിൽ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് വിദേശി പിടിയിലായത്. ഇയാളെ കേസിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തി എന്നാണ് കേസ്.