Arali ban in temples: അരളിപ്പൂവിന് വിലക്കില്ല: പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോർഡ്

വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

Arali ban in temples: അരളിപ്പൂവിന് വിലക്കില്ല: പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോർഡ്
Published: 

04 May 2024 14:37 PM

തിരുവനന്തപുരം: അരളിപ്പൂവിലെ വിഷാംശം ചർച്ചയായതിനു പിന്നാലെ ക്ഷേത്രത്തിൽ അരളിപ്പൂ ഉപയോ​ഗിക്കുന്നത് സംബന്ധിച്ചുള്ള തീരുുമാനം എടുത്ത് ദേവസ്വം ബോർഡ്. മിക്ക ക്ഷേത്രങ്ങളിലും പൂജയ്ക്കും മറ്റുമായി ധാരാളം അരളി പൂവ് ഉപയോ​ഗിക്കാറുണ്ട്.

ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്തുന്ന വിഷയത്തിൽ നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. അരളിയിലെ വിഷാംശം സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനാ ഫലം വരട്ടെ എന്നും, പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. തുടർന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം സംബന്ധിച്ചുള്ള ചര്‍ച്ചകൾ നടത്തിയത്. ഹരിപ്പാട് വച്ച് യുവതി അരളിപ്പൂവും അരളി ഇലയും കടിച്ചത് മരണത്തിനു കാരണമായിരുന്നു.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും അരളിപ്പൂവിന്റെ വിഷയം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും ഇടാറുണ്ട്.

ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ ചവച്ചതാണ് മരണ കാരണമെന്ന് പ്രഥമിക നി​ഗമണം പുറത്തു വന്നിരുന്നു. വന ​ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തി. ശരീരത്തില്‍ അരളിയിൽ അടങ്ങിയിരിക്കുന്ന വിഷം എത്ര അളവില്‍ എത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിഷം പ്രവർത്തിക്കുക.

കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അരളി പൂജയ്ക്ക് എടുക്കാതായിരുന്നു. ഗുരുവായൂര്‍ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ഇവയിൽ പെടും. ​ഗുരുവായൂരിൽ പണ്ടു മുതൽ തന്നെ അരളി പൂജയ്‌ക്കോ അരളിപ്പൂ കൊണ്ടുള്ള മാല വി​ഗ്രഹത്തിൽ ചാര്‍ത്താനോ ഉപയോഗിക്കാറില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ