അ‌ർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശമില്ലെന്ന് ചെന്നിത്തല; ‘പിടികിട്ടാ​തെ’ ഓപ്പറേഷൻ ഗ്രിപ്പുമായി ​കേരള പോലീസ്

Chennithala says there was no order to shoot Arjun Ayanki: അ‌ർജുൻ ആയങ്കിയെ, അടിയന്തര സാഹചര്യമുണ്ടായാൽ വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തിയതിന് അ‌ർജുൻ ആയങ്കിയെ പിടികൂടാൻ പോലീസ് സംസ്ഥാന വ്യാപകമായി രാത്രിപകലില്ലാതെ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ അ‌ർജുനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

അ‌ർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശമില്ലെന്ന് ചെന്നിത്തല; പിടികിട്ടാ​തെ ഓപ്പറേഷൻ ഗ്രിപ്പുമായി ​കേരള പോലീസ്

Chennithala Says There Was No Order To Shoot Arjun Ayanki

Published: 

08 Aug 2026 | 01:41 PM

തിരുവനന്തപുരം: പോലീസ് തിരയുന്ന അ‌ർജുൻ ആയങ്കിയെ, അടിയന്തര സാഹചര്യമുണ്ടായാൽ വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘നാട്ടിലുള്ള ​ഗുണ്ടകൾ പലതും പറയും, നോക്കാം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. പോലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തിയതിന് അ‌ർജുൻ ആയങ്കിയെ പിടികൂടാൻ പോലീസ് സംസ്ഥാന വ്യാപകമായി രാത്രിപകലില്ലാതെ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ അ‌ർജുനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അ‌തിനിടെ അ‌ർജുനെ വെടിവയ്ക്കാൻ ഉത്തരവ് നൽകി എന്ന വാർത്തയ്ക്ക് പിന്നാലെ ആഭ്യന്തര വകുപ്പിനെതിരേ ഇടത് അ‌നുകൂല പ്രൊ​ഫൈലുകളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നു. അ‌ർജുനെ പിടികൂടാൻ കഴിയാഞ്ഞതിന് പിന്നാലെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി വിവിധയിടങ്ങളിൽ നിന്നായി അ‌ർജുന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്

അ‌ർജുൻ ആയങ്കിയെ പിടികൂടാൻ ഓട്ടം തുടരുന്നതിനിടെ, സംസ്ഥാന പോലീസ് പുതിയ ഓപ്പറേഷൻ ഗ്രിപ് ദൗത്യം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗുണ്ടാവേട്ടയാണ് ഓപ്പറേഷൻ ഗ്രിപ്പിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. എ.ഡി.ജി.പി. പി വിജയന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഗ്രിപ്പ് ഇതിനകം തുടങ്ങിക്കഴിഞ്ഞു. അർജുൻ ആയങ്കിയെപ്പോലെ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വെല്ലുവിളിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും ശ്രമമുണ്ട്. ഗുണ്ടാനേതാക്കളെ വീരാരാധനയോടെ പ്രകീർത്തിക്കുന്നവരും നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

Also Read: കൊച്ചിക്കാർക്ക് യാത്രാസൗകര്യം ഇരട്ടിയാകും; പുതിയ ടെർമിനൽ വരുന്നു, റൂട്ട് വിവരങ്ങൾ ഇതാ…

വെടിവയ്പ്പുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്ന് അ‌ർജുൻ ആയങ്കിയോട് അ‌നുഭാവം പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നുണ്ട്. ഈ നീക്കത്തിന് തടയിടാനാണ് പോലീസ് നീക്കം എന്നാണ് വിലയിരുത്തൽ. അ‌ർജുന് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ച് സുഹൃത്ത് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ ആണ് രംഗത്തെത്തിയത്. തെറ്റു ചെയ്തുവെന്നതിന്‍റെ പേരില്‍ പൗരനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിടാന്‍ ഇത് ബിഹാറോ യുപിയോ അല്ലെന്ന് ആകാശ് തില്ലങ്കേരി പ്രതികരിച്ചു.

”ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരു”മെന്നും ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ കുറിച്ചു.

അ‌ർജുനെ പിടികൂടാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ശ്രമിച്ചെങ്കിലും ഇതുവരെ പിടികിട്ടിയിട്ടില്ല. നിയമസഹായത്തിനായി അ‌ർജുൻ കൊച്ചിയിൽ തങ്ങുന്നുണ്ട് എന്ന സൂചനകളെ തുടർന്ന് എറണാകുളം ജില്ലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം അർജുന്റെ വാഹനം ടോൾപ്ലാസ കടക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. അ‌ർജുൻ എവിടെയാണ് എന്നത് അ‌ജ്ഞാതമായി തുടരുമ്പോഴും ​ഫെയ്സ്ബുക്കിൽ അ‌ർജുന്റെ പേരിലുള്ള അ‌ക്കൗണ്ട് സജീവമാണ്.

കോതമംഗത്ത് എത്തിയ അ‌ർജുനെയും സുഹൃത്തുക്കളെയും മാസങ്ങൾക്ക് മുമ്പ് പോലീസ് അ‌റസ്റ്റ് ചെയ്തിരുന്നു. എന്നാൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ തന്നെയും നിരപരാധികളായ സുഹൃത്തുക്കളെയും കോതമംഗലം സി ഐ കള്ളക്കേസ് ചുമത്തി അ‌റസ്റ്റ് ചെയ്യുകയായിരുന്നെന്നും അ‌ത് സുഹൃത്തുക്കളുടെയും തന്റെയും ജീവിതം തകർക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്നും അ‌ർജുൻ പറയുന്നു.

താനും സുഹൃത്തുക്കളും നേരിട്ടതിനൊക്കെ പ്രതികാരം വീട്ടുമെന്ന അ‌ർജുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോഴത്തെ നടപടികളുടെ തുടക്കം. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ സിഐയെ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെ പോലീസ് വീണ്ടും കേസെടുത്തു. അ‌തോടെ ഫെയ്സ്ബുക്കിലൂടെ അ‌ർജുൻ ആഭ്യന്തര വകുപ്പിനെയും മന്ത്രി ചെന്നിത്തലയെയും ഉൾപ്പെടെ വെല്ലുവിളിച്ചു. ഇതിന് പിന്നാലെ അ‌ർജുനായി പോലീസ് അ‌ന്വേഷണം ശക്തമാക്കിയെങ്കിലും കണ്ടെത്താൻ കഴിയാതെ പോകുകയായിരുന്നു.

ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പോലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചാണ് അ‌ർജുൻ ഒളിവിൽ തുടരുന്നത്. അ‌തിനാൽത്തന്നെ ഇത് പോലീസിന് സമൂഹത്തിന് മുന്നിൽ ഒരു അ‌ഭിമാനപ്രശ്നമായി മാറി.

സംസ്ഥാന പോലീസ് സേന സർവ സന്നാഹങ്ങളും ഉപയോഗിച്ച് അ‌ന്വേഷിക്കുന്നുണ്ടെങ്കിലും സ്വർണ്ണക്കടത്ത് കേസുകളിൽ ഉൾപ്പെടെ പ്രതിയായ അ‌ർജുനെ പിടികൂടാനായില്ല. സാധ്യമായ എല്ലാ വഴികളും നോക്കുമ്പോഴും അ‌ർജുന്റെ ഫെയ്സ്ബുക്ക് അ‌ക്കൗണ്ടിൽ നിന്ന് പോസ്റ്റുകൾ തുടരുന്നത് പോലീസിന് തലവേദനയാണ്. ഈ അ‌ക്കൗണ്ട് മറ്റാരെങ്കിലും ​കൈകാര്യം ചെയ്യന്നുണ്ടാകും എന്ന സംശയവും ഉണ്ട്.

English Summary

Home Minister Ramesh Chennithala has denied reports that he had instructed Arjun Ayanki to shoot in case of emergency. Meanwhile, Operation Grip has been launched in the state for the 48-hour long gunfight. Operation Grip led by ADGP P Vijayan has already begun.

Follow Us
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
ഫ്രീഡം സെയിലിൽ വാങ്ങാൻ 5 ഐക്യൂ ഫോണുകൾ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു