5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

MM Lawrence: ‘അവസാന യാത്രയയപ്പും ചതിയിലൂടെ; മൂത്ത മകൻ പാർട്ടിക്ക് കൂട്ട് നിൽക്കുന്നു’; മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് അപ്പന്‍ പറഞ്ഞിട്ടില്ലെന്ന് ആശാ ലോറന്‍സ്

MM Lawrence Daughter Asha Lawrence: ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

MM Lawrence: ‘അവസാന യാത്രയയപ്പും ചതിയിലൂടെ; മൂത്ത മകൻ പാർട്ടിക്ക് കൂട്ട് നിൽക്കുന്നു’; മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് അപ്പന്‍ പറഞ്ഞിട്ടില്ലെന്ന് ആശാ ലോറന്‍സ്
എം എം ലോറന്‍സിനൊപ്പം മകള്‍ ആശാ ലോറന്‍സ്‌ (image credits: facebook)
Follow Us
sarika-kp
Sarika KP | Published: 22 Sep 2024 11:40 AM

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചത്. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിനു പിന്നാലെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് അപ്പന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് മകൾ ആശാ ലോറന്‍സ്. അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്നും മൂത്ത മകൻ്റെ പാർട്ടി അടിമത്തം സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ആശാ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ആശയുടെ പ്രതികരണം. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അവസാന യാത്ര അയപ്പും ചതിയിലൂടെ. അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ മെഡിക്കൽ കോളജിന് ദാനം കൊടുക്കുവാൻ. അപ്പൻ്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു അദ്ദേഹത്തെ അടക്കിയത് കലൂർ പൊറ്റകുഴി പള്ളി സിമിത്തേരിയിൽ എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു. ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച് എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്. പേരകുട്ടികൾടെ മാമ്മോദീസയ്ക്ക് അപ്പൻ പങ്കെടുത്തുണ്ട്. അമ്മയെ യാത്രയാക്കിയതും പള്ളിയിൽ ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം മെഡിക്കൽ കോളജിന് വിട്ട് കൊടുക്കൽ കമ്മ്യൂണിസ്റ്റുക്കാരുടെ ചതി. അവസാനവും അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും ബൈബിൾ വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല. “നിൻ്റെ വിശ്വാസം നടത്തിക്കോളു ” എന്നാണ് പറഞ്ഞത് സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു മുത്തമകൾ സുജ ദുബായിൽ നിന്ന് എന്നും വിളിച്ച് ബൈബിൾ വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു. അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല. അതേ സമയം പരിഹസിച്ചിട്ടുണ്ട് അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത് ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. CPKM അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ് ഒരു കമ്മ്യൂണിസ്റ്റ്കൃ സ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത് CPKM ന് സഹിക്കുന്നില്ല. അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ പയ്യാമ്പലം ബീച്ചോ തിരുനാവായായിലോ വല്യ ചുടുകാട്ടിലോ അഗ്നിക്ക് കൊടുക്കുമായിരുന്നു. അപ്പൻ കൃസ്ത്യാനി ആയി പോയി അപ്പൻ്റെ സെർട്ടിഫിക്കേറ്റിൽ കൃസ്ത്യൻ ലാറ്റിൻ കത്തോലിക്ക എന്നാണ് അല്ലാതെ ജാതി ഇല്ല മതം ഇല്ല എന്നല്ല. ലോകജനത അറിയുക കമ്മ്യൂണിസ്റ്റ് ചതി പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി കൊടും ക്രൂരത. അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു. മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ് ദൈവത്തെ സംശയിച്ചത്. ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്. മൂത്ത മകൻ്റെ പാർട്ടി അടിമത്തം സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു.

Also read-MM Lawrence: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലോറന്‍സിന്റെ മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും എട്ടരയോടെ കലൂര്‍ ലെനിന്‍ സെന്ററിലും ഒമ്പതുമണിമുതല്‍ നാലുമണിവരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Latest News