Taliparamba POCSO Case: ലോഡ്ജ് മുറിയില്‍ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; നേരില്‍ കണ്ടത് സഹോദരി; അമ്മയുടെ കാമുകന്‍ അറസ്റ്റിൽ
Auto Driver Arrested: പ്ലസ് ടു പഠിക്കുന്ന മൂത്ത കുട്ടി സംഭവം നേരില്‍ക്കണ്ടിരുന്നു. തുടർന്ന് അമ്മയോട് പറയുകയും ചെയ്തു. എന്നാൽ മാനക്കേടാകുമെന്ന് ഭയന്ന് അവർ ഇക്കാര്യം പുറത്തു പറഞ്ഞില്ല.

അനീഷ്
തളിപ്പറമ്പ്: ലോഡ്ജ് മുറിയില്‍ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകന്‍ അറസ്റ്റിൽ. മാതമംഗലത്തെ ഓട്ടോ ഡ്രൈവർ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം.പെൺകുട്ടിയുടെ അമ്മയും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. തുടർന്ന് അനീഷും യുവതിയും ഇവരുടെ മൂന്നു മക്കള്‍ക്കുമൊപ്പം കണ്ണൂര്‍ പറശിനിക്കടവില്‍ ലോഡ്ജില്‍ മുറി എടുത്ത് താമസിക്കുന്നതിനിടെയാണ് പീഡനം നടന്നത്. രണ്ടാമത്തെ കുട്ടിയെയാണ് അനീഷ് പീഡിപ്പിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭലം. പ്ലസ് ടു പഠിക്കുന്ന മൂത്ത കുട്ടി സംഭവം നേരില്‍ക്കണ്ടിരുന്നു. തുടർന്ന് അമ്മയോട് പറയുകയും ചെയ്തു. എന്നാൽ മാനക്കേടാകുമെന്ന് ഭയന്ന് അവർ ഇക്കാര്യം പുറത്തു പറഞ്ഞില്ല. പീഡനം നടക്കുന്ന സമയത്ത് ഇളയ കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Also Read:കത്തിക്കരിഞ്ഞ അസ്ഥികൾ, സ്ഥലത്ത് കെഡാവർ നായയും; സെബാസ്റ്റ്യൻ്റെ വീടിൻ്റെ തറ പൊളിച്ച് പരിശോധന
എന്നാൽ പിന്നീട് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി അധ്യാപികയോട് പറയുകയായിരുന്നു. വിദ്യാർത്ഥിനിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് സംശയം തോന്നിയ അദ്ധ്യാപിക കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി വിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയ ശേഷം ചൈല്‍ഡ് ലൈനില്‍ അദ്ധ്യാപകര്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് ഇവിടേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് അനീഷിനെ പോലീസ് പിടികൂടിയത്.