Beemapally Uroos 2026: ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണങ്ങളും KSRTC പ്രത്യേക സർവീസുകളും

Beemapally Uroos 2026 Restrictions and KSRTC Special Services: ബീമാപള്ളി ഉറൂസ് മഹോത്സവം സുഗമമായും സുരക്ഷിതമായും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദേശം നൽകി. പോലീസ് പിക്കറ്റുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മെഡിക്കൽ സംഘങ്ങൾ, കടൽത്തീരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ ക്രമീകരണങ്ങൾ ഒരുക്കാനാണ് നിർദേശം.

Beemapally Uroos 2026: ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണങ്ങളും KSRTC പ്രത്യേക സർവീസുകളും

ബീമാപള്ളി

Updated On: 

11 Nov 2026 | 06:55 AM

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ  ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നവംബർ 11 മുതൽ 21 വരെയാണ് ബീമാപള്ളി ഉറൂസ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.

പ്രത്യേക ക്രമീകരണങ്ങൾ

ബീമാപള്ളി ഉറൂസ് മഹോത്സവം സുഗമമായും സുരക്ഷിതമായും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തമാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി.പോലീസ് പിക്കറ്റുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മെഡിക്കൽ സംഘങ്ങൾ, കടൽത്തീരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ ക്രമീകരണങ്ങൾ ഒരുക്കാനാണ് നിർദേശം. ബീമാപള്ളി ജമാഅത്ത് കോൺഫറൻസ് ഹാളിൽ ഗതാഗത മന്ത്രി സിപി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.

ALSO READ: മഴ കനക്കുമോ? ഇടിമിന്നലിൽ ജാഗ്രത വേണം, ഇന്നത്തെ കാലാവസ്ഥ

കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ

ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികൾക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് തീർഥാടന കേന്ദ്രങ്ങളിലേക്കുമായി ആകെ 45 ബസുകളാണ് ഇത്തവണ സർവീസ് നടത്തുന്നത്. സർവീസുകൾ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫിസർക്ക് നോഡൽ ഓഫിസറുടെ ചുമതല നൽകിയിട്ടുണ്ട്.

കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, വള്ളക്കടവ് വഴിയും കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, കല്ലുമൂട് വഴിയുമാണ് ബീമാപള്ളിയിലേക്ക് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.യാത്രക്കാരുടെ ആവശ്യാനുസരണമാകും ബസുകൾ സർവീസ് നടത്തുക. ഇതിനായി ബീമാപള്ളിയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. ഉറൂസുമായി ബന്ധപ്പെട്ട് ഇത്തവണ 20 ബസുകളാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം 14 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്.

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും. ദുബായിൽ നിന്ന്‌ എത്തിക്കുന്ന പ്രത്യേകം തയ്യാറാക്കിയ ഉറൂസ് പതാക ജമാഅത്ത് പ്രസിഡന്റ് എ എം ഇഖ്ബാൽ മിനാരത്തിൽ ഉയർത്തുന്നതോടെ 10 ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കമാകും. ഇന്ന് രാവിലെ എട്ട് മണിക്ക് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്ക് ശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. പട്ടണപ്രദക്ഷിണം തിരികെ എത്തുന്നതോടെ ചീഫ് ഇമാം അൽഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ പ്രത്യേക കൂട്ട പ്രാർത്ഥന ഉണ്ടായിരിക്കും.

English Summary:

In connection with the Beemapally Uroos, scheduled to be held from November 11 to 21, special arrangements have been made across Thiruvananthapuram city. As part of the arrangements, the District Collector has declared a local holiday today for all areas falling within the Thiruvananthapuram Corporation limits.

Loading...
Unable to load recommendations.
Follow Us
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി