Bengaluru-Ernakulam Vande Bharat : കേരളത്തിൽ 3 സ്റ്റോപ്പ്, യാത്ര 9 മണിക്കൂർ: ബെംഗളൂരു വന്ദേഭാരതിൻ്റെ രഹസ്യങ്ങൾ
കാറിലും ബസ്സിലും കുറഞ്ഞത് 11 മണിക്കൂർ വേണം ബെംഗളൂരുവിൽ എത്താൻ. ഇത് 12 മണിക്കൂറും 14 മണിക്കൂറും വരെ പലപ്പോഴും എത്താറുണ്ട്

Vande Bharath Ksr Bengaluru
അങ്ങനെ ഏറെനാളായുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എത്തിയിരിക്കുകയാണ്. മറ്റേത് ഗതാഗത സംവിധാനം വഴി ബെംഗളൂരുവിൽ എത്തുന്നതിലും വേഗത്തിൽ വന്ദേഭാരതിൽ എത്താൻ സാധിക്കുമെന്നതാണ് ഇതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അതുകൊണ്ട് തന്നെ ബസുകളിലും മറ്റ് ട്രെയിനുകളിലുമുണ്ടാവുന്ന തിരക്കും, ഉത്സവകാലത്തെ ടിക്കറ്റ് ക്ഷാമവും ആനുപാതികമായി കുറഞ്ഞേക്കും എന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ഒരു പ്രമീയം ഫീൽ ട്രെയിൻ എന്നതിനേക്കാൾ ഉപരി നിരവധി സവിശേഷതകളും വന്ദേഭാരതിനുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
കേരളത്തിൽ 3 സ്റ്റോപ്പ്
ഉച്ച കഴിഞ്ഞ് 2.20-ന് ഏറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 3.17-ന് തൃശ്ശൂരും, 4.35-ന് പാലക്കാടും എത്തും. കേരളത്തിലെ ഏക മൂന്ന് സ്റ്റോപ്പുകളാണിത്. 5.20-ന് കോയമ്പത്തൂരും, 6.03-ന് തിരുപ്പൂരും, വൈകീട്ട് 6.45-ന് ഈറോഡും, രാത്രി 7.18-ന് സേലവും, രാത്രി 9.05-ന് ജോളാർ പേട്ടയും എത്തും. 10.23-ന് കൃഷ്ണരാജപുരം കഴിഞ്ഞാൽ കെഎസ്ആർ ബെംഗളൂരു സ്റ്റോപ്പ് മാത്രം. രാത്രി 11 മണിയോടെ ട്രെയിൻ ബെംഗളൂരുവിൽ എത്തും. തിരികെ പുലർച്ചെ 5.10-ന് കേരളത്തിലേക്ക് മടങ്ങുന്ന ട്രെയിൻ ഉച്ചക്ക് 1.50-ന് തിരികെ എറണാകുളം സൗത്തിൽ എത്തിച്ചേരും.
ALSO READ: ഇനി ബെംഗളൂരു എത്താൻ 9 മണിക്കൂർ മതി; കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേഭാരതിൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു
കാറിലും ബസിലും കുറഞ്ഞത് 11 മണിക്കൂർ
കാറിലും ബസ്സിലും കുറഞ്ഞത് 11 മണിക്കൂർ വേണം ബെംഗളൂരുവിൽ എത്താൻ. ഇത് 12 മണിക്കൂറും 14 മണിക്കൂറും വരെ പലപ്പോഴും എത്താറുണ്ട്. ഇടക്കുണ്ടാകുന്ന ഗതാഗത തടസ്സങ്ങളും, ബ്ലോക്കുകളും വേറെ. വന്ദേഭാരത് എത്തുന്നതോടെ യാത്ര ദൈർഘ്യം 9 മണിക്കൂറായി ചുരുങ്ങും. മാത്രമല്ല ഫെസ്റ്റിവൽ സീസണിലെ ടൂറിസ്റ്റ് ബസ് കമ്പനികളുടെ തീ വെട്ടിക്കൊള്ളക്കും ഇതോടെ അവസാനമാകും.
ടിക്കറ്റ് നിരക്ക്
ബസിനാണെങ്കിൽ കൊച്ചിവരെ കുറഞ്ഞത് 800 രൂപ മുതൽ 2000-3000 വരെയെങ്കിലും ചിലവാകും. എന്നാൽ വന്ദേഭാരതിന് ചെയർകാറിന് 1465 രൂപയും, എക്സിക്യുട്ടീവ് ക്സാസിന് 2945 രൂപയുമാണ് നിരക്ക് വരുന്നത് എന്ന് ഓണ്‍ മനോരമ റിപ്പോർട്ട് ചെയ്യുന്നു.
എപ്പോൾ മുതൽ
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം നവംബറിലെ ആദ് ആഴ്ചകളിൽ തന്നെ സർവ്വീസുകൾ ആരംഭിക്കാനാണ് സാധ്യത. എന്നാൽ ഇതിൻ്റെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.