AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വന്ദേ ഭാരത്? സ്ലീപ്പര്‍ കിട്ടിയാല്‍ കോളടിച്ചു

Bengaluru Kozhikode Vande Bharat Train Proposal Gains Attention Among Travelers: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് നേരിട്ട് ഒരു വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കുകയാണെങ്കില്‍ അത് ജോലി, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് റെയില്‍വേ അനുവദിക്കുന്നതെങ്കില്‍ രാത്രികാല യാത്രകളും സുഗമമായി സാധ്യമാകുന്നതാണ്.

Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വന്ദേ ഭാരത്? സ്ലീപ്പര്‍ കിട്ടിയാല്‍ കോളടിച്ചു
വന്ദേ ഭാരത്Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Updated On: 08 Jun 2026 | 10:15 AM

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒരു വന്ദേ ഭാരത് ട്രെയിന്‍ വേണമെന്നത് യാത്രക്കാരുടെ ഏറെനാളായുള്ള ആഗ്രഹമാണ്. നേരത്തെ കണ്ണൂര്‍ വരെ മാത്രം സര്‍വീസ് ഉണ്ടായിരുന്ന കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ കോഴിക്കോട് വരെ റെയില്‍വേ നീട്ടിയിരുന്നു. എന്നാല്‍ ഇത് തിരക്ക് വര്‍ധിപ്പിച്ചല്ലാതെ യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നില്ല.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് നേരിട്ട് ഒരു വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കുകയാണെങ്കില്‍ അത് ജോലി, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് റെയില്‍വേ അനുവദിക്കുന്നതെങ്കില്‍ രാത്രികാല യാത്രകളും സുഗമമായി സാധ്യമാകുന്നതാണ്.

കോഴിക്കോട്-ബെംഗളൂരു ട്രെയിനുകള്‍

കോഴിക്കോടിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വളരെ കുറവാണ്. നിലവില്‍ സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 11 മുതല്‍ 15 മണിക്കൂര്‍ വരെ സമയമെടുക്കുന്നു.

കേരളത്തിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍

രാജ്യത്ത് വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിച്ചെങ്കിലും കേരളത്തിലേക്ക് എന്ന് ട്രെയിനെത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയും. തിരുവനന്തപുരം മുതല്‍ ബെംഗളൂരു വരെയും, തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുമുള്ള റൂട്ടുകളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനായി ഇന്ത്യന്‍ റെയില്‍വേയുടെ പരിഗണനയിലുള്ളത്.

എന്നാല്‍ ഇവയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന റൂട്ട് തിരുവനന്തപുരം-മംഗളൂരു ആയിരിക്കും. കാരണം, നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ കൂടുതല്‍ വരുമാനം നല്‍കുന്നത് ഈ റൂട്ടിലോടുന്നതാണ്. അതിനാല്‍ തന്നെ വന്ദേ ഭാരത് സ്ലീപ്പറിനായി ഈ റൂട്ട് തന്നെയായിരിക്കും റെയില്‍വേ പരിഗണിക്കുക എന്നാണ് വിവരം.

Also Read: Vande Bharat: കേരളത്തിന് പുതിയ വന്ദേ ഭാരത്; കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ആകുമോ?

കോഴിക്കോട് നിന്നും വന്ദേ ഭാരത്

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിച്ചില്ലെങ്കിലും എക്‌സ്പ്രസ് ട്രെയിനുകള്‍ എങ്കിലും നല്‍കണമെന്നാണ് മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ ആവശ്യം. ആവശ്യത്തിന് ട്രെയിനുകളില്ലാത്തത് മലബാറില്‍ നിന്നുള്ളവരെ പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരെ ബെംഗളൂരു യാത്രയില്‍ നിന്നും വിലക്കുന്നു.

റെയില്‍വേ ബോര്‍ഡുമായി നടന്ന ചര്‍ച്ചയായി യാത്രക്കാരുടെ പ്രതിനിധികള്‍ ഇക്കാര്യം നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ കാരണം പെട്ടെന്ന് ട്രെയിനുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് റെയില്‍വേയുടെ വാദം. സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ റെയില്‍വേ ലൈനുകളുടെ ശേഷിക്കും അധികമായാണ് നിലവില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതെന്നും അതിനാല്‍ പുതിയ ട്രെയിന്‍ നല്‍കാനാകില്ലെന്നും അന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

കേരളത്തിലെ വന്ദേ ഭാരതുകള്‍

നിലവില്‍ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും, മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയും, എറണാകുളം ജങ്ഷന്‍ മുതല്‍ ബെംഗളൂരു വരെയുമാണ് ഈ ട്രെയിനുകളുടെ യാത്ര. ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ കയറണമെങ്കില്‍ നിലവില്‍ മലബാറിലെ യാത്രക്കാര്‍ പാലക്കാട് വരെയോ അല്ലെങ്കില്‍ തൃശൂര്‍ വരെയോ പോകണം.

Follow Us