Bevco Holidays 2025: മെയ് ദിനം, ഡ്രൈ ഡേ; ബെവ്കോയുടെ പ്രധാന അപ്ഡേറ്റ്

Bevco Holidays 2025 May: ജൂണിൽ ഒരു അവധിയും. ആഗസ്റ്റിൽ ഒരു അവധിയും സെപ്റ്റംബറിൽ മൂന്ന് ദിവസവുമാണ് ഡ്രൈ ഡേ കൂടാതെ ബെവ്കോ തുറക്കാതിരിക്കുന്ന ദിവസങ്ങൾ

Bevco Holidays 2025: മെയ് ദിനം, ഡ്രൈ ഡേ; ബെവ്കോയുടെ പ്രധാന അപ്ഡേറ്റ്

Bevco Holidays 2025 May

Updated On: 

30 Apr 2025 14:05 PM

മെയ് ദിനവും, മെയ് -1 ഉം വീണ്ടും എത്തിയിരിക്കുകയാണ്. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മെയ് ദിനം അവധി ദിനമാണ്. അതു പോലെ തന്നെയാണ് ബെവ്കോയിലുള്ളവർക്കും ഡ്രൈ ഡേ കൂടി വരുന്നതിനാൽ മെയ്-1-ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ ലെറ്റുകൾ ഒന്നും തന്നെ തുറക്കില്ല. ഏപ്രിൽ മാസം ഒന്നിലധികം അവധികളായിരുന്നു സർക്കാർ ജീവനക്കാർക്ക് പൊതുവേ ഉണ്ടായിരുന്നതെങ്കിലും ബെവ്കോയിൽ ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേയും, ദുഖ വെള്ളിയുമായിരുന്നു പ്രധാന അവധികൾ. ഇനി ബെവ്കോയുടെ വരാനിരിക്കുന്ന അവധികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. മെയ് മാസം ഡ്രൈ ഡേ അല്ലാതെ പ്രധാനപ്പെട്ട അവധി ദിനങ്ങൾ ഒന്നും തന്നെയില്ല. ഡ്രൈ ഡേ മെയ്ദിന അവധിയിലായതിനാൽ എല്ലാ വർഷത്തെയും പോലെ തന്നെയാണ് ഇത്തവണയും.

ജൂണിൽ ഒരു അവധിയും. ആഗസ്റ്റിൽ ഒരു അവധിയും സെപ്റ്റംബറിൽ മൂന്ന് ദിവസവുമാണ് ഡ്രൈ ഡേ കൂടാതെ ബെവ്കോ തുറക്കാതിരിക്കുന്ന ദിവസങ്ങൾ. ഇവ യഥാക്രമം ജൂൺ 26, ആഗസ്റ്റ് 15, സെപ്റ്റംബർ-5, സെപ്റ്റംബർ-7, സെപ്റ്റംബർ-21 ഒക്ടോബറിലെ ഗാന്ധി ജയന്തി ദിനം (ഒക്ടോബർ 2) കൂടി കഴിഞ്ഞാൽ 2025-ൽ പിന്നെ അവധികളൊന്നും തന്നെയുണ്ടാവില്ല. എല്ലാ മാസവും ഒന്നാം തീയ്യതി ഡ്രൈ ഡേ കൃത്യമായി തന്നെയുണ്ടാവും

ഡ്രൈ ഡേ മാറ്റം

പൊതുവേ എല്ലാ മാസവും ഒന്നാം തീയ്യതി ബാർ, ബിവറേജ് ഷോപ്പുകളൊന്നും തുറക്കില്ലെങ്കിലും നിയന്ത്രിത ഡ്രൈ എന്ന സംവിധാനത്തിൽ ത്രിസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾ, ഹെറിറ്റേജ് ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ പ്രത്യേകം അനുമതിയിൽ മദ്യം വിളമ്പാം എന്നതാണ് നിയന്ത്രിത ഡ്രൈ ഡേയിലുള്ള മാറ്റം. ടൂറിസ്റ്റ് പ്ലേസുകൾ, പ്രത്യേക ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവ കണക്കിലെടുത്താണ് മാറ്റം.

( നിരാകരണം: വിവരങ്ങൾ മാത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്, ടീവി-9 മലയളാം യാതൊരു തരത്തിലുള്ള ലഹരി ഉപയോഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ല)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ