Onam Bumper 2025: ഓണം ബമ്പര്‍ ഏത് ദിവസമെടുക്കണം? അവസാന തീയതി എന്ന്?
Onam Bumper 2025 Last Date: 22 പേര്‍ക്കാണ് ഓണം ബമ്പര്‍ വഴി കോടികള്‍ സമ്മാനമായി ലഭിക്കുന്നത്. ആകെ 125.54 കോടി രൂപയാണ് സമ്മാനമായി ഓണം ബമ്പറിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. 5.34 ലക്ഷം പേര്‍ക്ക് സമ്മാനം ലഭിക്കും. 500 രൂപയാണ് ടിക്കറ്റിന്റെ വില.
ഓണം വന്നെത്തിയാല്‍ ആഘോഷത്തിന് മാത്രമല്ല മലയാളികള്‍ക്ക് സമയമുള്ളത്, അവര്‍ ഭാഗ്യ പരീക്ഷണത്തിന് കൂടി ഈ കാലത്തെ വിനിയോഗിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാഗ്യക്കുറികളില്‍ ഉയര്‍ന്ന സമ്മാനത്തുകയോടെ എത്തുന്ന ലോട്ടറിയാണ് ഓണം ബമ്പര്‍. കഴിഞ്ഞ വര്‍ഷത്തെ അതേ സമ്മാനത്തുകയുമായാണ് ഓണം ബമ്പര്‍ ഇത്തവണയും വിപണിയിലെത്തിയിരിക്കുന്നത്.
22 പേര്‍ക്കാണ് ഓണം ബമ്പര്‍ വഴി കോടികള്‍ സമ്മാനമായി ലഭിക്കുന്നത്. ആകെ 125.54 കോടി രൂപയാണ് സമ്മാനമായി ഓണം ബമ്പറിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. 5.34 ലക്ഷം പേര്‍ക്ക് സമ്മാനം ലഭിക്കും. 500 രൂപയാണ് ടിക്കറ്റിന്റെ വില.
ഓണം ബമ്പര്‍ എടുക്കുന്നതിന് വിവിധ ഘടകങ്ങള്‍ മലയാളികള്‍ പരിഗണിക്കാറുണ്ട്. അതിലൊന്നാണ് ഏറ്റവും കൂടുതല്‍ ബമ്പര്‍ നേടിയ ജില്ലയില്‍ നിന്ന് ലോട്ടറിയെടുക്കുക എന്നത്. ഇതിന് പുറമെ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ടിക്കറ്റെടുക്കുന്നവരുണ്ട്.




ടിക്കറ്റെടുക്കാന്‍ അത് മാത്രമാണോ പ്രധാനം? ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന് ദിവസത്തിന്റെ പ്രാധാന്യം നോക്കുന്നവരും നമുക്കിടയിലുണ്ട്. അതിനായി നക്ഷത്രഫലങ്ങളില്‍ പല കാര്യങ്ങളും പറയുന്നു. എന്നിരുന്നാലും ഭാഗ്യം പരീക്ഷിക്കാന്‍ അങ്ങനെ ദിവസമൊന്നും നോക്കേണ്ടതില്ല. നിങ്ങളുടെ കൈവശം 500 രൂപയെത്തിയാല്‍ ഉടന്‍ തന്നെ ടിക്കറ്റെടുത്തോളൂ.
Also Read: Onam Bumper 2025: 500 രൂപയുണ്ടെങ്കില്‍ കോടീശ്വരനാകാം; 125 കോടിയുടെ സമ്മാനങ്ങളുമായി ഓണം ബമ്പറെത്തി
ടിക്കെറ്റടുക്കാന്‍ ദിവസം നോക്കിയില്ലെങ്കിലും ടിക്കറ്റെടുക്കുന്നതിന് ഒരു അവസാന തീയതിയുണ്ട്. അക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ. സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. അതിനാല്‍ അന്നേ ദിവസം ഉച്ച വരെ മാത്രമാണ് നിങ്ങള്‍ക്ക് ലോട്ടറി ടിക്കറ്റെടുക്കാന്‍ സമയം അനുവദിച്ചിട്ടുള്ളൂ.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)