Gold Theft: ജ്വല്ലറിയിലേക്ക് സ്വർണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു; 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു

സ്വർണം കൊണ്ടു വന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ചാണ് സ്വർണം കവർന്നത്

Gold Theft: ജ്വല്ലറിയിലേക്ക് സ്വർണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു; 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു

വില ഇനി കുറഞ്ഞാൽ കല്യാണ സീസണിന് മുമ്പ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച സമയമാണിത്

Published: 

05 May 2024 18:30 PM

മലപ്പുറം: ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. മലപ്പുറം താനൂരിലാണ് സംഭവം. സ്വർണം കൊണ്ടു വന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ചാണ് സ്വർണം കവർന്നത്. ഇയാളുടെ പക്കൽ സ്വര്‍ണം മാത്രം 2 കിലോയും ഒപ്പം 43 ഗ്രാം സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കോഴിക്കോട്ടെ സ്വർണ്ണക്കടയിൽ നിന്നാണ് സ്വർണം താനൂരേക്ക് കൊണ്ടു വന്നത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെയാണ് കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്.

മഞ്ചേരിയില്‍ സ്വര്‍ണ്ണം നല്‍കിയ ശേഷം ബൈക്കില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന മഹേന്ദ്ര സിംഗിന് സ്വർണം ആവശ്യമുണ്ടെന്ന് കാണിച്ച് അഞ്ജാതൻറെ ഫോൺകോൾ എത്തിയിരുന്നു. ഇതിനായി ആളൊഴിഞ്ഞ് സ്വലത്ത് എത്തിയതോടെ കാറിലെത്തിയ നാലംഗ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മർദ്ദിച്ച് സ്വർണവുമായി കടന്നു കളയുകയായിരുന്നു.

അതേസമയം വെള്ളിയാഴ്ചയാണ് സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയുടെ പാർട്ണർ പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തില്‍ താനൂര്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തി വരികയാണ്.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്