Kannur: ‘അക്രമം തുടർന്നാൽ സിപിഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയും’; വിവാദ പ്രസംഗവുമായി ബിജെപി നേതാവ്

BJP leader's threatening speech in Kannur: കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചെറുകുന്നിൽ ബിജെപി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി വിനു വിജു നാരായണന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഐഐമ്മാണെന്ന് ബിജെപി ആരോപിച്ചു.

Kannur: ‘അക്രമം തുടർന്നാൽ സിപിഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയും’; വിവാദ പ്രസംഗവുമായി ബിജെപി നേതാവ്

പ്രതീകാത്മക ചിത്രം

Published: 

03 Oct 2025 06:47 AM

കണ്ണൂർ: ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തിയത്. അക്രമം തുടർന്നാൽ സി.പി.എം. നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിയുമെന്നും കണ്ണിൽനിന്നല്ല, നെഞ്ചിൽനിന്ന് കണ്ണീർ വീഴ്ത്തുമെന്നും അർജുൻ മാവിലക്കണ്ടി പ്രസം​ഗിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചെറുകുന്നിൽ ബിജെപി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി വിനു വിജു നാരായണന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഐഐമ്മാണെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തിനെതിരെ കണ്ണപുരം റെയിൽവേ സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രസംഗം.

സി പി ഐ എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ വീട് തനിക്ക് അറിയാം. ഓരോരുത്തരുടെയും മക്കൾ എവിടെ പഠിക്കുന്നു എന്നറിയാം. വേണ്ടിവന്നാൽ നിയമം കയ്യിലെടുത്ത് നടപ്പാക്കുമെന്നും അർജുൻ മാവിലക്കണ്ടി പറഞ്ഞു.

‘പൊലീസ് കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ നിയമം തങ്ങൾ കയ്യിലെടുക്കും. നിയമം നടപ്പാക്കാൻ തങ്ങൾക്ക് സ്വന്തമായി കോടതി ഉണ്ടാകുമെന്നും അർജുൻ മാവിലക്കണ്ടി ഭീഷണി പ്രസംഗത്തിൽ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും