Bus Collision: തൃശ്ശൂരിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്
Bus Accident in Udubady, Thrissur: അപകടത്തിൽ ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഇന്ന് വൈകിട്ട് 6: 45-ഓടെയാണ് അപകടം.
തൃശ്ശൂർ: ഉദുവടി സംസ്ഥാനപാതയില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഇന്ന് വൈകിട്ട് 6: 45-ഓടെയാണ് അപകടം. ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് സംഭവം.
തിരുവില്വാമലയില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തൃശ്ശൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസിൽ 15 പേരാണ് ഉണ്ടായിരുന്നുത്. ഇതിലെ ഡ്രൈവർ രാജന്‍ (46) തൃശൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read:വിലാപയാത്ര ആലപ്പുഴ ജില്ലാ അതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ മെഡിക്കൽ സംഘവും ഒപ്പമെത്തും
ലോറിയെ കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്വകാര്യബസ് കൂട്ടിയിടിച്ചത്. ഇറക്കത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇരു ബസിനും വേഗതയുമുണ്ടായിരുന്നു. ഇതാണ് കൂടുതൽപേർക്ക് പരിക്കേൽക്കാൻ കാരണമായത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.