Kerala Local Body Election: ആവേശം വാനോളം, വോട്ട് 11ന് പെട്ടിയിലേക്ക്; പരസ്യപ്രചാരണം അവസാനിച്ചു

Thrissur to Kasaragod Election: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചിരുന്നു.

Kerala Local Body Election: ആവേശം വാനോളം, വോട്ട് 11ന് പെട്ടിയിലേക്ക്; പരസ്യപ്രചാരണം അവസാനിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണം

Updated On: 

09 Dec 2025 | 06:23 PM

കോഴിക്കോട്: തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഡിസംബര്‍ 11 വ്യാഴാഴ്ച വടക്കന്‍ കേരളം പോളിങ് ബൂത്തിലേക്ക്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് പ്രചാരണം അവസാനിച്ചത്.

പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു.

പരസ്യപ്രചാരണത്തിന്റെ സമാപനത്തിനിടെ ഉണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ഇല്ലാതിരിക്കാനും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങളും കര്‍ശനമായി നിയന്ത്രിക്കാനും പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചു.

അതേസമയം, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍ ഡിസംബര്‍ 9ന് പോളിങ് ബൂത്തിലെത്തി. ഈ ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി.

Also Read: Kerala Local Body Election: വോട്ടെടുപ്പിനിടെ വഞ്ചിയൂരിൽ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ് ആവശ്യം

തിരുവനന്തപുരം ജില്ലയില്‍ വ്യാപക കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്തെത്തി. വഞ്ചിയൂരിലെ രണ്ടാം ബൂത്തില്‍ മാത്രം സിപിഎം 200 കള്ളവോട്ടുകള്‍ ചെയ്തുവെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചത്. ഇതേതുടര്‍ന്ന് വഞ്ചിയൂരില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. കള്ളവോട്ട് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കിയതായി ബിജെപി വ്യക്തമാക്കി.

രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ