Rapper Vedan: വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് വേട്ടയാടി പൊലീസ്‌, അറസ്റ്റ് ഉടന്‍

Ganja Seized From Rapper Vedan's Flat: റാപ്പര്‍ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഇയാളുടെ ഫ്ലാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

Rapper Vedan: വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് വേട്ടയാടി പൊലീസ്‌, അറസ്റ്റ് ഉടന്‍

വേടന്‍

Updated On: 

28 Apr 2025 14:06 PM

കൊച്ചി: റാപ്പര്‍ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവാണ് പൊലീസ്‌ പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. വേടനെ കൂടാതെ എട്ട് പേര്‍ ഫ്ലാറ്റിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അടുത്തിടെ വേടന്റെ ഫ്ലാറ്റിൽ ബാച്ചിലര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. വേടനും സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി ഒത്തുകൂടാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

റാപ്പ് ഷോയിലൂടെ പ്രശസ്തനാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. യുവതലമുറയുടെ പ്രിയപ്പെട്ട റാപ്പറുമാണ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനം വേടന്റേതാണ്.

കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ നടത്താനിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയില്‍ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ മെഡിക്കല്‍ പരിശോധന ഉടന്‍ നടത്തുമെന്നാണ് വിവരം.

Read Also: Model Soumya- Hybrid Ganja Case: ‘പോയി വന്നിട്ട് കാണാം ഗയ്‌സ്‌..’; ചോദ്യംചെയ്യലിന് പോകുന്നതിന് മുമ്പ് വീഡിയോ പങ്കുവെച്ച് മോഡൽ സൗമ്യ

കഴിഞ്ഞ ദിവസമാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ അടക്കം മൂന്ന് പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിരുന്നു. കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റില്‍ നിന്നാണ് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്‌ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

സംവിധായകര്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പാണ് എക്‌സൈസ് എത്തി പിടികൂടിയത്. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും