Kerala Ship Accident: കോഴിക്കോട് തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു, 40-ഓളം ജീവനക്കാര്‍ കപ്പലില്‍; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
Cargo ship catches fire in Kerala: അറുനൂറിലേറെ കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ടായിരുന്നു. നേവിയുടെയും, കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

അപകടത്തില്‍പെട്ട കപ്പല്‍
കേരള തീരത്ത് വീണ്ടും കപ്പല്‍ അപകടം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു. കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ പടിഞ്ഞാറുഭാഗത്തായാണ് അപകടമുണ്ടായത്. വാന്‍ ഹായി എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ 40-ഓളം ജീവനക്കാരുണ്ടായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കപ്പലിലുണ്ടായിരുന്ന 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് റിപ്പോര്‍ട്ട്.
അറുനൂറിലേറെ കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ടായിരുന്നു. നേവിയുടെയും, കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.