AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSU: പൊലീസുകാരുടെ തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണി; കെഎസ്‌യു നേതാവിനെതിരെ കേസ്‌

Case against KSU leader: പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ഉപവാസ സമരത്തിലായിരുന്നു സൂരജ് ഭീഷണി മുഴക്കിയത്. കെഎസ്‌യുവിന്റെ സമരങ്ങളെ തടയാന്‍ വന്നാല്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു

KSU: പൊലീസുകാരുടെ തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണി; കെഎസ്‌യു നേതാവിനെതിരെ കേസ്‌
വി.ടി. സൂരജ്‌ Image Credit source: facebook.com/soorajvt.perambra
jayadevan-am
Jayadevan AM | Published: 17 Sep 2025 06:37 AM

കോഴിക്കോട്: പൊലീസുകാര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്‌യു നേതാവിനെതിരെ കേസ്. കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.ടി. സൂരജിനെതിരെയാണ് കേസ്. പൊലീസുകാരുടെ തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു സൂരജിന്റെ ഭീഷണി. ഭീഷണി, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നടക്കാവ് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

കോഴിക്കോട് ടൗണ്‍ മുന്‍ എസിപി ബിജു രാജ്, കസബ മുന്‍ സിഐ കൈലാസ് നാഥ് എന്നിവരുടെ തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു സൂരജിന്റെ ഭീഷണി. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ഉപവാസ സമരത്തിലായിരുന്നു സൂരജ് ഭീഷണി മുഴക്കിയത്. കെഎസ്‌യുവിന്റെ സമരങ്ങളെ തടയാന്‍ വന്നാല്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു.

Also Read: Peechi Police Assault: പീച്ചി പോലീസ് സ്റ്റേഷൻ മര്‍ദനം; കടവന്ത്ര എസ്എച്ച്ഒ രതീഷിന് സസ്‌പെന്‍ഷന്‍

പീച്ചി കസ്റ്റഡി മര്‍ദ്ദനത്തില്‍ നടപടി

അതേസമയം, പീച്ചിയിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ എസ്എച്ച്ഒ പിഎം രതീഷിനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയായ രതീഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ദക്ഷിണ മേഖല ഐജിയാണ് ഉത്തരവിട്ടത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രതീഷിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. 2023 മെയ് 24നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ലാലീസ് ഹോട്ടല്‍ ഉടമയുടെ മകനെയും, ജീവനക്കാരനെയും രതീഷ് മര്‍ദ്ദിച്ചെന്നാണ് കേസ്.