AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ വന്നു കുടയെടുക്കാം! അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Thunderstorm Warning: ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 18) വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കുക.

Kerala Rain Alert: മഴ വന്നു കുടയെടുക്കാം! അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 17 Sep 2025 | 06:36 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ വീണ്ടും തിരിച്ചെത്തി. ഇടമിന്നലോട് കൂടിയ ശക്തമായ മഴയാണ് കാലാവസ്ഥ കേന്ദ്ര പ്രവചിച്ചിരിക്കുന്നത്. ഇന്ന് (സെപ്റ്റംബര്‍ 17 ബുധന്‍) അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 18) വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കുക. വ്യാഴാഴ്ചയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ മുന്നറിയിപ്പ് – യെല്ലോ അലര്‍ട്ട്

സെപ്റ്റംബര്‍ 17 ബുധന്‍- പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്

സെപ്റ്റംബര്‍ 18 വ്യാഴം- പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലും ശക്തമായ കാറ്റുമുള്ളപ്പോള്‍ ജനലും വാതിലും തുറന്നിടാതിരിക്കുക. ഇവയ്ക്ക് സമീപം നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

Also Read: Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഇടിമിന്നലുള്ളപ്പോള്‍ ഗൃഹോപകരണങ്ങളില്‍ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇവയ്ക്ക് സമീപം നില്‍ക്കാനും പാടില്ല.

ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.