Cheranalloor Accident: സര്‍ക്കാരുണ്ട് കൂടെ; ജയബാലകൃഷ്ണന്റെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; കര്‍ശന നടപടി ഉറപ്പ്
VD Satheesan promises strict action in Cheranalloor fatal car crash: ചേരാനല്ലൂരില്‍ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തിയെ മുഖ്യമന്ത്രി വിഡി സതീശന് ഫോണില്‍ വിളിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രി രമേസ് ചെന്നിത്തലയും കുടുംബവുമായി സംസാരിച്ചിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലെ സമരം ജയബാലകൃഷ്ണന്റെ കുടുംബം താത്കാലികമായി അവസാനിപ്പിച്ചു.

വിഡി സതീശന്, ജയബാലകൃഷ്ണന്‍
തിരുവനന്തപുരം/കൊച്ചി: ചേരാനല്ലൂരില്‍ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തിയെ മുഖ്യമന്ത്രി വിഡി സതീശന് ഫോണില്‍ വിളിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കുറ്റക്കാര്‍ ആരായാലും, വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയതായും സതീശന് ഫേസ്ബുക്കില്‍ കുറിച്ചു. ആഭ്യന്തരമന്ത്രി രമേസ് ചെന്നിത്തലയും കുടുംബവുമായി സംസാരിച്ചിരുന്നു. അതേസമയം, പൊലീസ് സ്റ്റേഷന് മുന്നിലെ സമരം ജയബാലകൃഷ്ണന്റെ കുടുംബം താത്കാലികമായി അവസാനിപ്പിച്ചു. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്ന നിലപാടിലാണ് ഇവര്‍.
17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നും, വാഹന ഉടമയും പ്രതിയുടെ പിതാവുമായ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടും സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിവരികയായിരുന്നു ജയബാലകൃഷ്ണന്റെ കുടുംബം. പതിനേഴുകാരന് ജാമ്യം കിട്ടിയത് സര്‍പ്രൈസ് ആയി തോന്നിയെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പ്രതിചേര്‍ത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എഡിജിപി ഇന്ന് കൊച്ചിയില്‍
എഡിജിപി പി വിജയന് ഇന്ന് കൊച്ചിയിലെത്തും. ജയബാലകൃഷ്ണന്റെ കുടുംബവുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് നാലു മണി വരെ കാത്തിരിക്കുമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ നിലപാട്. ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്ന് കുടുംബം വ്യക്തമാക്കി. ജയബാലകൃഷ്ണന്റെ ബന്ധു എടുത്ത പ്രതിയുടെ ചിത്രം ജഡ്ജിക്കൊപ്പം വന്നവര്‍ പൊലീസിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്യിപ്പിച്ചതായും, ഇതിനെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Also Read: ചേരാനല്ലൂർ അപകടം: വിദ്യാർഥിയുടെ പിതാവായ ജഡ്ജിയെ സസ്പെൻഡ് ചെയ്യും, പ്രതി ചേർത്ത് കേസെടുത്ത് പോലീസ്
പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സിപിഎം ചേരാനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. എഐവൈഎഫും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
എന്താണ് സംഭവിച്ചത്?
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്‍ മരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം അനുവദിച്ചു.
കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. 17-കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാന്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
English Summary
Chief Minister VD Satheesan called Bhadrakeerthi, the daughter of Jaya Balakrishnan who died in a car accident at Cheranalloor, Kochi. He assured her that all necessary legal support will be provided to the family. He stated that the government stands firmly with the bereaved family. Satheesan also promised strict and uncompromising action against anyone responsible for the accident.