Chhattisgarh Nuns Arrest: മനുഷ്യക്കടത്ത്, നിർബന്ധിച്ച് മതംമാറ്റാൻ ശ്രമം; കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതരവകുപ്പുകൾ

Chhattisgarh Nuns Arrest: രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കി.

Chhattisgarh Nuns Arrest: മനുഷ്യക്കടത്ത്, നിർബന്ധിച്ച് മതംമാറ്റാൻ ശ്രമം; കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതരവകുപ്പുകൾ

പ്രതീകാത്മക ചിത്രം

Published: 

28 Jul 2025 | 02:30 PM

ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. പ്രലോഭിച്ച് മതം മാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് സംശയിക്കുന്നു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു എഫ്ഐആർ രേഖപ്പെടുത്തിയത്.

ALSO READ: അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർ​ഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയായിരുന്നു. .

അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കി. സീറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (​ഗ്രീൻ ​ഗാർഡൻസ്) സന്ന്യാസി സഭയിലെ സിസ്റ്റർമാരാണിവർ.

Related Stories
Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
Sabarimala Gold Theft: ദൈവത്തിന്റെ സ്വർണം മോഷ്ടിച്ചതല്ലേ? എൻ വാസുവിന്റെ ജാമ്യം സുപ്രീം കോടതിയും തള്ളി
Kochi Water Metro: കൊച്ചി വാട്ടര്‍ മെട്രോയില്‍ വിമാനത്താവളം വരെ പോകാം; അണിയറയില്‍ ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന പദ്ധതികള്‍
Thayyil Child Murder Case: ഒരമ്മയും ചെയ്യാത്ത മഹാപാപം; ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ ശരണ്യയ്ക്ക് ജീവപര്യന്തം
Woman Dead In Train: കൊച്ചിയിൽ ട്രെയിനിനുള്ളിൽ യുവതി മരിച്ച നിലയിൽ; വിവിധ ട്രെയിനുകൾ വൈകി
കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട, ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു; ജീവനൊടുക്കിയ അമ്മയുടെയും മകളുടെയും കുറിപ്പ്
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ