CM Pinarayi Vijayan: കസ്റ്റഡി മർദനങ്ങൾ; പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ, മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Pinarayi Vijayan response on Police Attacks in Kerala: കുന്നംകുളത്തും പീച്ചിയിലും പൊലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

CM Pinarayi Vijayan
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പൊലീസ് അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ഇടത് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മനഃപൂർവ്വം തെറ്റുകൾ വരുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും അവയെ മാധ്യമങ്ങൾ പർവതീകരിച്ച് കാണിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 40 മിനിറ്റ് സമയമെടുത്താണ് അദ്ദേഹം പൊലീസ് അതിക്രമങ്ങളിൽ വിശദീകരണം നടത്തിയത്. അതേസമയം, ഉയർന്നുവരുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
ALSO READ: ഇനി കെഎസ്ആർടിസിയിൽ ഗാനമേള ട്രൂപ്പും തുടങ്ങുമോ? മന്ത്രിയുടെ നിർദ്ദേശം ഇങ്ങനെ …
കുന്നംകുളത്തും പീച്ചിയിലും പൊലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.
സംസ്ഥാനത്തുടനീളം പൊലീസ് കസ്റ്റഡി മർദനം വ്യാപകമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി പൊലീസിനെ തീവ്രവാദ സംഘടനയാക്കി മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ സർക്കാരിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.