CJ Roy: റോയിയുടെ മരണത്തിന് കാരണം ഐടി ഉദ്യോഗസ്ഥര്‍? സിനിമാതാരങ്ങളും സംശയനിഴലില്‍
Confident Group CJ Roy Death Update: മൂന്ന് ദിവസമായി കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു.

സിജെ റോയ്
ബെംഗളൂരു: സിജെ റോയിയുടെ മരണത്തില്‍ ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവനക്കാര്‍. വ്യവസായ പ്രമുഖന്റെ മരണത്തിന് ഉത്തരവാദി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന് കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ലീഗല്‍ അഡ്വൈസർ പ്രകാശ് ആരോപിച്ചു. ഗ്രൂപ്പിന്റെ മുഴുവന്‍ സ്ഥാപനങ്ങളും ബെംഗളൂരുവില്‍ ആയിരുന്നിട്ടും, കൊച്ചിയിലെ ഐടി യൂണിറ്റാണ് പരിശോധകളും മറ്റും നടത്തിയിരുന്നത്. ഇത് കുടുംബത്തിലും ജീവനക്കാരിലും സംശയം ഇരട്ടിയാക്കുന്നു.
മൂന്ന് ദിവസമായി കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. റോയിയുടെ രണ്ട് മൊബൈല്‍ ഫോണുകളും വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ശൃംഖല ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായി വെച്ച് പാര്‍ട്ടി നടത്തിയിരുന്നു. മലയാള ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം തന്നെ ആദായ നികുതി വകുപ്പിന്റെയും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെയും നിഴലിലായിരുന്നു.
Also Read: CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
പാര്‍ട്ടിയുടെയും മറ്റും അടിസ്ഥാനത്തില്‍ റോയിയുമായി അടുത്ത ബന്ധമുള്ളവരെ ഏജന്‍സികള്‍ ചോദ്യം ചെയ്തു. കേരളത്തിലെ പദ്ധതികള്‍ക്കായി ദുബായി നിന്ന് പണം കണ്ടെത്താനും റോയ് ശ്രമങ്ങള്‍ നടത്തിയിരുന്നു.
അതേസമയം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളൂരുവിലെത്തി. നിലവില്‍ ബൗറിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേശം. ഇന്ന് (ജനുവരി 31) ബെംഗളൂരുവില്‍ വെച്ച് തന്നെ സിജെ റോയിയുടെ സംസ്‌കാരം നടന്നേക്കും.