CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി

Kerala Local Body Election Result: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്നോണമാണ് എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നോക്കികണ്ടത്. എന്നാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ പല മേഖലയിലും സാധിച്ചില്ല എന്നത് വലിയ തിരിച്ചടിയാണ്.

CM Pinarayi Vijayan: പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും; പ്രതികരിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan

Published: 

14 Dec 2025 06:25 AM

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചതെന്നും പാർട്ടിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ കണ്ടെത്തി, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹം പറയുന്നത്. തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും തന്ത്രങ്ങളിലും പൊതുജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത സംസ്ഥാനത്ത് ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം ഭാവിയിൽ കൂടുതൽ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയ്ക്കാണ് ഈ ഫലം അടിവരയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘തിരുത്തലുകള്‍ വരുത്തും, തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ചതാണ് ഇടതുചരിത്രം’

എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികൾക്കുള്ള ജന പിന്തുണ വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി എൽഡിഎഫ് പ്രവർത്തിക്കുമെന്നമാണ് മുഖ്യമന്ത്രി പറഞ്ഞത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്നോണമാണ് എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നോക്കികണ്ടത്. എന്നാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ പല മേഖലയിലും സാധിച്ചില്ല എന്നത് വലിയ തിരിച്ചടിയാണ്.

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും എൽഡിഎഫ് മേൽകോയ്മയുള്ള സ്ഥലങ്ങളിൽ പോലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് വിജയക്കൊടിപാറിച്ചിരിക്കുന്നത്.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ