AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pinarayi Vijayan: മാസപ്പടിക്കേസ്; പിണറായിക്കും വീണയ്ക്കും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിച്ചു

Special Investigation Team Set Up for Probe Against Pinarayi Vijayan: സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ. ഡി )ശുപാർശ അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നതിനായി സംസ്ഥാന പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവർക്കെതിരായ അന്വേഷണത്തിനാണ് ക്രൈം ബ്രാഞ്ച്...

Pinarayi Vijayan: മാസപ്പടിക്കേസ്; പിണറായിക്കും വീണയ്ക്കും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിച്ചു
Pinarayi Vijayan, Veena, Muhammad RiyasImage Credit source: PTI, Facebook/ PA Muhhammad Riyas
Amal KV
Amal KV | Published: 23 Sep 2026 | 06:38 PM

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ. ഡി )ശുപാർശ അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നതിനായി സംസ്ഥാന പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവർക്കെതിരായ അന്വേഷണത്തിനാണ് ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ( എസ്. ഐ. ടി ) നിയോഗിച്ചിരിക്കുന്നത്. ഇത്രയും ബ്രാഞ്ച് എസ്.പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് ഡിവൈഎസ്പി മാരും അഞ്ച് ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് എസ് ഐ ടി.

കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സംഘത്തിന് നിർദ്ദേശം ഉള്ളത്. കേസിൽ തെളിവുകൾ കൈമാറിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി എസ് ഐ ടി സംഘം ആശയവിനിമയം നടത്തിയ ശേഷം ആയിരിക്കും തുടർനടപടികൾ ആരംഭിക്കുക. ഇ. ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ അന്വേഷണം ആകാമെന്ന് നിയമപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഇന്നലെ തീരുമാനം എടുത്തത്. നേരിട്ട് എഫ്ഐആർ എടുക്കാതെ പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ഉണ്ടെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനാണ് നിലവിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Also Read: ദേവസ്വം ബോർഡുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല, മണ്ഡലകാലം ഭംഗിയായി നടത്തണമെന്നാണ് ആഗ്രഹം; കെ മുരളീധരൻ

സിഎം.ആർ.എൽ – എക്സാലോജിക് കമ്പനികൾ തമ്മിലുള്ള ഇടപാടിലെ കൈക്കൂലി ആരോപണമാണ് പിണറായി വിജയനെതിരെ ഇ ഡി കത്തിലൂടെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതിൽ പിണറായിയുടെ മകൾ വീണയ്ക്കും ഭർത്താവ് പി. എ മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും കത്തിൽ പറയുന്നു. ഇതിനുപുറമേ ഹവാല ഇടപാട് ആരോപണവും പുറത്തുവന്നിരുന്നു.

സംഭവത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ തെളിവ് ഉണ്ടെന്ന നിയമപദേശമാണ് സർക്കാരിന് ലഭിച്ചത് എന്നാണ് വിവരം. എന്നാൽ തിടുക്കപ്പെട്ട് നടപടിയിലേക്ക് പോകുന്നതിനു പകരം കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനിച്ചത്. ബിജെപിയുമായുള്ള അന്തർധാരയുടെ ഭാഗമായി സിപിഎമ്മിനെ വേട്ടയാടുന്നു എന്നുള്ള ആരോപണം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതിനകം തന്നെ ഈ ആരോപണം സിപിഎം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

English Summary

The State Police have constituted a Special Investigation Team (SIT) to conduct a preliminary inquiry into the CMRL-Exalogic transactions, acting on the recommendation of the Enforcement Directorate (ED). This SIT has been appointed—under the supervision of Crime Branch ADGP H. Venkatesh to investigate allegations involving Leader of the Opposition Pinarayi Vijayan, former Minister P.A. Mohamed Riyas, and his wife T. Veena.

Follow Us