AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Newborn Baby Change: ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നൽകിയതായി സ്വകാര്യ ആശുപത്രിക്ക് എതിരെ പരാതി

Baby Changed InPrivate Hospital: കുഞ്ഞിനെ മുലപ്പാൽ നൽകാനായി മറ്റൊരു ആൾക്ക് നൽകിയെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. മുലപ്പാൽ നൽകുവാൻ വേണ്ടി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന കാര്യം മനസ്സിലാക്കിയത്.

Newborn Baby Change: ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നൽകിയതായി സ്വകാര്യ ആശുപത്രിക്ക് എതിരെ പരാതി
Infant BabyImage Credit source: Tv9 Network
Ashli C
Ashli C | Published: 03 Oct 2025 | 08:15 AM

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ മാറ്റി നൽകിയതായി സ്വകാര്യ ആശുപത്രിക്കെതിരെ പരാതി. എൻഐസിയു വിൽ ഉള്ള കുട്ടിയെ മുലപ്പാൽ കൊടുക്കുവാനായി നൽകിയപ്പോൾ മാറിപ്പോയെന്നാണ് പരാതി. കുഞ്ഞിനെ മുലപ്പാൽ നൽകാനായി മറ്റൊരു ആൾക്ക് നൽകിയെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. മുലപ്പാൽ നൽകുവാൻ വേണ്ടി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന കാര്യം മനസ്സിലാക്കിയത്.

പിന്നാലെയാണ് മറ്റൊരാൾക്ക് കുഞ്ഞിനെ പാലൂട്ടാൻ നൽകിയെന്ന വിവരം തിരിച്ചറിഞ്ഞത്. പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറ്റി നൽകിയത്. അമ്മ പരാതിയുമായി എത്തിയതോടെയാണ് വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനൽകാൻ കാരണമെന്ന് ആശുപത്രി അധികൃതർ വിശദീകരണം നൽകി. കഴിഞ്ഞ മുപ്പതിനാണ് കുഞ്ഞു ജനിച്ചത്.

തൃശ്ശൂരിൽ ട്രൈബൽ ഹോസ്റ്റലിൽ നിന്നും പത്താം ക്ലാസുകാരനെ കാണാനില്ല

തൃശ്ശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ പത്താം ക്ലാസുകാരനെ കാണാനില്ല. 15 വയസ്സുകാരനായ സച്ചുവിനെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായിരിക്കുന്നത്. വെറ്റിലപ്പാറ ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് കുട്ടിയെ കാണാതായത്. വെള്ളിക്കുളങ്ങര ശാസ്താപുവ്വ ഉന്നതിയിലെ രാജന്റെ മകനാണ് കാണാതായ സച്ചു. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസും വനം വകുപ്പും ചേർന്ന് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7907438094 (റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പരിയാരം), 9446497114 (ഡിവിഷൻ കോർഡിനേറ്റർ വാഴച്ചാൽ FDA), 9446417176 (ഡിവിഷൻ കോർഡിനേറ്റർ ചാലക്കുടിFDA) എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് നിർദ്ദേശം.

മലപ്പുറത്ത് പോലീസിനെ വാഹനം പിടിച്ച് അപായപ്പെടുത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

മലപ്പുറം: പോലീസിനെ വാഹനം പിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പ്രതികളെ 35 കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് പിടികൂടിയത്. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.