PM Shri Scheme: ‘സര്‍ക്കാര്‍ നടപടി വഞ്ചനാപരം’; പി എം ശ്രീയില്‍ ഒപ്പിട്ടതിൽ വിമര്‍ശനവുമായി എഐഎസ്എഫ്

AISF Slam Kerala Government’s Decision to Sign on PM SHRI :സർക്കാർ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ പറഞ്ഞു.

PM Shri Scheme: സര്‍ക്കാര്‍ നടപടി വഞ്ചനാപരം; പി എം ശ്രീയില്‍ ഒപ്പിട്ടതിൽ വിമര്‍ശനവുമായി എഐഎസ്എഫ്

Aisf

Published: 

24 Oct 2025 06:55 AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് എഐഎസ്എഫ്. സർക്കാർ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർഥി സമൂഹത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. അദ്ദേഹത്തിന്റെ ഈ നിലപാട് ഇടതുപക്ഷ മൂല്യം എന്താണെന്ന് സ്വയമേ ചോദിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഘപരിവാർ അജണ്ടകൾക്ക് നിന്നു കൊടുക്കുന്ന നിലപാടിലേക്ക് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് പോയാൽ അതൊരിക്കലും എഐഎസ്എഫ് അംഗീകരിക്കില്ല. രാത്രിയുടെ മറവിൽ നടത്തുന്ന കാര്യങ്ങൾ അറിയാൻ തങ്ങൾക്ക് കഴിവില്ലെന്നും രൂക്ഷ ഭാഷയിൽ അധിൻ വിമർശിച്ചു.

Also Read:എല്‍ഡിഎഫിലെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളം

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചുവെന്ന വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇത് ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയില്ലെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇവർ അറിയിച്ചു. അതേസമയം സർക്കാർ നിലപാടിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് സിപിഐയും രം​ഗത്ത് എത്തി. വാർത്തകൾ ശരിയാണെങ്കിൽ ഇടത് മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഷയം ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യും.

അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയെ അഭിനന്ദിച്ച് എബിവിപി രം​ഗത്ത് എത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിൽ പോയി നേരിൽക്കണ്ടാണ് പ്രവർത്തകർ അഭിനന്ദിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ