AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR in Kerala: ‘കേരളത്തിലെ എസ്ഐആർ റദ്ദാക്കണം’; സിപിഎം സുപ്രീം കോടതിയിൽ

CPM files petition against SIR in Kerala: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.

SIR in Kerala: ‘കേരളത്തിലെ എസ്ഐആർ റദ്ദാക്കണം’; സിപിഎം സുപ്രീം കോടതിയിൽ
സുപ്രീംകോടതി, എസ്ഐആർ ഫോംImage Credit source: PTI
nithya
Nithya Vinu | Published: 19 Nov 2025 07:43 AM

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) സിപിഎം. എസ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നൽകിയത്. അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്. സിപിഐയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ഹർജി സമർപ്പിക്കുമെന്നാണ് വിവരം.

അതേസമയം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.

ALSO READ: എസ്ഐആറിൽ എല്ലാവരും തെറ്റിക്കുന്ന കോളം, പൂരിപ്പിക്കാൻ എളുപ്പം

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തദേശ തെരഞ്ഞെടുപ്പ് കഴിയും വരെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. കേരളത്തിൽ തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്നും എസ്ഐആർ നടപ്പാക്കുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.