AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Crowd: 3 ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാല്‍ ലക്ഷത്തിലധികം തീർത്ഥാടകർ; ഇന്നു മുതൽ സ്പോട്ട് ബുക്കിങ് 20000 പേർക്ക് മാത്രം

Sabarimala Croed Update: കഴിഞ്ഞ ദിവസം കൂടുതൽ ഭക്തരും അപ്രതീക്ഷിതമായി ഉണ്ടായ തിരക്ക് കാരണം മലകയറാൻ സാധിക്കാതെ തിരിച്ചുപോയി. സേലത്ത് നിന്നെത്തിയ 37 പേരാണ് പന്തളത്ത് എത്തി മാലയൂരി തിരിച്ചുപോയത്. ബംഗളൂരിൽ നിന്നുള്ളവരും....

Sabarimala Crowd: 3 ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാല്‍ ലക്ഷത്തിലധികം തീർത്ഥാടകർ; ഇന്നു മുതൽ സ്പോട്ട് ബുക്കിങ് 20000 പേർക്ക് മാത്രം
Sabarimala CrowdImage Credit source: PTI Photos
ashli
Ashli C | Updated On: 19 Nov 2025 07:58 AM

ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രണ്ടേകാൽ ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനത്തിനായി എത്തിയത്. എന്നാൽ കഴിഞ്ഞദിവസം ഉണ്ടായ അപ്രതീക്ഷിതമായ ഭക്തജനത്തിരക്ക് കാരണം പലർക്കും മല കയറാൻ സാധിച്ചില്ല. ഇന്നലെ ഉണ്ടായ അപകട സാഹചര്യം കണക്കിലെടുത്ത് കുറുക്ക് വഴികളിലൂടെ തീർത്ഥാടകർ മല ഇറങ്ങാതിരിക്കുവാൻ കർശനമായി നിരീക്ഷിക്കും.

കൂടാതെ പമ്പയിൽ ഇന്നു മുതൽ സ്പോട്ട് ബുക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിംഗ് കേന്ദ്രം. ഇരുപതിനായിരം എത്തിയാൽ സ്പോട്ട് ബുക്കിംഗ് അവസാനിപ്പിക്കും. പരിധി കഴിയുകയാണെങ്കിൽ സ്പോട്ട് ബുക്കിംഗ് ഉള്ളവർ കാത്തുനിൽക്കേണ്ടി വരും. അതേസമയം ഡിസംബർ 10 വരെ ഓൺലൈൻ ബുക്കിംഗ് ഒഴിവില്ലാത്തതിനാൽ സ്പോട്ട് ബുക്കിംഗ് കൂടുതൽ വന്നേക്കാം. പമ്പയിൽ തീർത്ഥാടകർ കൂടുതൽ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണ് ഈ ശ്രമം.

അതേസമയം കഴിഞ്ഞ ദിവസം കൂടുതൽ ഭക്തരും അപ്രതീക്ഷിതമായി ഉണ്ടായ തിരക്ക് കാരണം മലകയറാൻ സാധിക്കാതെ തിരിച്ചുപോയി. സേലത്ത് നിന്നെത്തിയ 37 പേരാണ് പന്തളത്ത് എത്തി മാലയൂരി തിരിച്ചുപോയത്. ബംഗളൂരിൽ നിന്നുള്ളവരും മടങ്ങിപ്പോയവരിലുണ്ട്. അതേസമയം ഡിസംബർ 10 വരെ ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന് കഴിയില്ല. ഉച്ചയ്ക്ക് 11 മണിയോടെയാണ് സന്നിധാനത്ത് തിരക്ക് വർദ്ധിച്ചത്. സാഹചര്യത്തെ ഭയാനകം എന്ന് തന്നെയാണ് ദേവസ്വം ബോർഡ് പ്രസിഡണ്ടും പറഞ്ഞത്.

ALSO READ: അയ്യപ്പസ്വാമികളുടെ ശ്രദ്ധയ്ക്ക്! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ സാധ്യത

തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ബെയിലി പാലം വഴി കടത്തിവിട്ടവരും തിങ്ങി നിറയുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തീർത്ഥാടകർ ബാരിക്കേഡ് തകർത്ത് അകത്തേക്ക് കയറുന്ന സാഹചര്യമാണ് ഉണ്ടായത്. പലരും ബാരിക്കേഡിന് മുകളിലൂടെ കയറി. പതിനെട്ടാം പടിയുടെ താഴെ ഭയാനകമായ തിക്കുംതിരക്കുമാണ് ഉണ്ടായത്. കുട്ടികൾ അടക്കം അലറി കരഞ്ഞു. നട അടയ്ക്കുന്നത് 2 മണി ആക്കുകയും ചെയ്തു. പിന്നീട് പോലീസിന്റെ കഠിന പരിശ്രമത്തിനൊടുവിൽ ആണ് മൂന്നുമണിയോടെ തിരക്ക് നിയന്ത്രിക്കാൻ സാധിച്ചത്. ഇരുപതിനായിരം പേർക്ക് സ്പോർട്ട് ബുക്കിംഗ് അനുവദിച്ചിട്ടും 35000 വരെ ആളുകൾ കടന്നുപോയതായാണ് റിപ്പോർട്ട്.