AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MV Govindan: ‘അയ്യപ്പ സംഗമം വലിയ വിജയം; 4,600 ആളുകൾ ഉണ്ടായിരുന്നു, ഒഴിഞ്ഞ കസേരകൾ എഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ? എം.വി. ഗോവിന്ദൻ

MV Govindan About Global Ayyappa Sangamam: നാലായിരത്തിലധികം പേർ സം​ഗമത്തിൽ പങ്കാളികളായെന്നും ആളുകൾ കുറഞ്ഞെന്നത് വ്യാജപ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ദൃശ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MV Govindan: ‘അയ്യപ്പ സംഗമം വലിയ വിജയം; 4,600 ആളുകൾ ഉണ്ടായിരുന്നു, ഒഴിഞ്ഞ കസേരകൾ എഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ?  എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദന്‍ Image Credit source: സോഷ്യല്‍ മീഡിയ
sarika-kp
Sarika KP | Published: 21 Sep 2025 11:02 AM

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാലായിരത്തിലധികം പേർ സം​ഗമത്തിൽ പങ്കാളികളായെന്നും ആളുകൾ കുറഞ്ഞെന്നത് വ്യാജപ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ദൃശ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിലർ അയ്യപ്പ സം​ഗമത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്നുവെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദേഹം പറഞ്ഞു. എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത്.അയപ്പസം​ഗമത്തിൽ 4600 ആളുകൾ പങ്കെടുത്തിരുന്നു. മൂവായിരം പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. അത് വലിയ കുറവാണെങ്കിൽ ആ കുറവ് സംഭവിച്ചിട്ടുണ്ട് എന്നും കളവ് പ്രചരിപ്പിക്കുന്നതിന് എന്തെങ്കിലും നാണവും മാനവും വേണ്ടേ എന്നാണ് ഗോവിന്ദൻ പറയുന്നത്.

Also Read:പിണറായി വിജയന്‍ ഭക്തനാണ്, പണ്ട് എന്തെങ്കിലും പറഞ്ഞുകാണും; പുകഴ്ത്തി വെള്ളാപ്പള്ളി

അതേസമയം ആ​ഗോള അയ്യപ്പ സം​ഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണം നാളെ നടത്തും. പന്തളത്ത് നടക്കുന്ന ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തിസ്‍ രാവിലെ സെമിനാറും ഉച്ചയ്ക്ക് ശേഷം ഭക്തജന സംഗമവും നടക്കും. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്.