Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം? സമ്മാനത്തുക കൈപ്പറ്റേണ്ടത് എങ്ങനെ?
How To Claim Onam Bumper 2025 Prize: ഓണം ബമ്പര്‍ വഴി കോടികള്‍ ലഭിക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പണം കൈപ്പറ്റുന്നതിനായി എന്തെല്ലാം ചെയ്യണം, ഏതെല്ലാം രേഖകള്‍ ആവശ്യമാണ് എന്നെല്ലാം നിങ്ങള്‍ക്കറിയാമോ? 25 കോടിയ്ക്ക് എന്തെല്ലാം ചെയ്യണമെന്ന് വിശദമായി പരിശോധിക്കാം.
ഓണം ബമ്പര്‍ 2025 ഭാഗ്യവാനെ അറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഇതിനകം നിരവധി ഭാഗ്യശാലികള്‍ ഉദയംകൊണ്ട കേരളത്തില്‍ ലോട്ടറികള്‍ക്ക് അത്രയേറെ പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതല്‍ തുക ലോട്ടറിയിലൂടെ സമ്മാനം നല്‍കുന്നത് ഓണം ബമ്പര്‍ വഴിയാണ്. ഇത്തവണയും 25 കോടി രൂപയാണ് ഒന്നാം സമ്മാനം. സെപ്റ്റംബര്‍ 27നാണ് നറുക്കെടുപ്പ്.
ഓണം ബമ്പര്‍ വഴി കോടികള്‍ ലഭിക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പണം കൈപ്പറ്റുന്നതിനായി എന്തെല്ലാം ചെയ്യണം, ഏതെല്ലാം രേഖകള്‍ ആവശ്യമാണ് എന്നെല്ലാം നിങ്ങള്‍ക്കറിയാമോ? 25 കോടിയ്ക്ക് എന്തെല്ലാം ചെയ്യണമെന്ന് വിശദമായി പരിശോധിക്കാം.
ലോട്ടറി അടിച്ചാല്‍
1.ലോട്ടറി വാങ്ങിയതിന് പിന്നാലെ അതിന് പുറകില്‍ പേരും മേല്‍വിലാസവും നിര്‍ബന്ധമായും രേഖപ്പെടുത്തുക.




2. ലോട്ടറി വകുപ്പ് പ്രസിദ്ധീകരിച്ച ഫലം നോക്കി സമ്മാനം നിങ്ങള്‍ക്ക് തന്നെയാണെന്ന് ഉറപ്പാക്കുക എന്നതാണ് ആദ്യപടി. ശേഷം സമ്മാനത്തിന്റെ അവകാശത്തിനായി അപേക്ഷ തയാറാക്കണം. അപേക്ഷയില്‍ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം.
3. ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളുടെയും ഫോട്ടോ കോപ്പി എടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്താം.
4. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വെക്കണം. ഈ ഫോട്ടോയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം നോട്ടറിയെ കൊണ്ടും അറ്റസ്റ്റ് ചെയ്യിക്കാവുന്നതാണ്.
5. ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. ഈ ഫോമില്‍ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ചിരിക്കണം. ഫോമിലെ ഓരോ കോളവും തെറ്റില്ലാതെ പൂരിപ്പിക്കാം.
6. സമ്മാനം ലഭിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കാണെങ്കില്‍ ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടിയുടെ രക്ഷിതാക്കള്‍ തങ്ങളാണെന്ന് വ്യക്തമാക്കുന്ന രേഖയാണിത്.
7. സംഘം ചേര്‍ന്നാണ് ലോട്ടറി ടിക്കറ്റ് എടുത്തതെങ്കില്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ സമ്മാനം വാങ്ങിക്കാന്‍ ചുമതലയേല്‍ക്കണം. ഇക്കാര്യം മറ്റ് അംഗങ്ങളെല്ലാം ചേര്‍ന്ന് 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം.
8. അപേക്ഷയോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും വെച്ചിരിക്കണം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് ഇവയില്‍ ഏതെങ്കിലും മതിയാകും.
Also Read: Onam Bumper 2025: 25 കോടി അടിച്ചാല്‍ ഏജന്റിനെത്ര കിട്ടും? ടിക്കറ്റ് വിറ്റ് കോടീശ്വരന്മാരാകുന്നവര്‍
9. ബാങ്കുകളിലും നിങ്ങള്‍ക്ക് ടിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. ദേശസാത്കൃത ബാങ്ക്, ഷെഡ്യൂള്‍ ബാങ്ക്, സഹകരണ ബാങ്ക് എന്നിവയില്‍ മാത്രമേ ടിക്കറ്റ് സമര്‍പ്പിക്കാവൂ.
10. ബാങ്കില്‍ ടിക്കറ്റ് നല്‍കുമ്പോള്‍ ബാങ്കുകാര്‍ മൂന്ന് രേഖകള്‍ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേക്ക് അയക്കുന്നു. സമ്മാനാര്‍ഹനില്‍ നിന്ന് വാങ്ങുന്ന അധികാര സാക്ഷ്യപത്രം, ബാങ്കിന്റെ സാക്ഷ്യപത്രം, സമ്മാനത്തുക വാങ്ങാന്‍ അധികാരപ്പെടുത്തിയ സാക്ഷ്യപത്രം എന്നിവയാണത്.