AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

M.V. Govindan: ‘ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം; ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല’; എം.വി.ഗോവിന്ദന്‍

MV Govindan : ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ലെന്നും നാളെയും എടുക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

M.V. Govindan: ‘ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം; ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല’; എം.വി.ഗോവിന്ദന്‍
എം വി ഗോവിന്ദന്‍ Image Credit source: Facebook
Sarika KP
Sarika KP | Published: 02 Sep 2025 | 01:46 PM

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞു പോയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയെന്നും വിശ്വാസികളുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവർത്തിക്കുന്നതെന്നാണ് ഗോവിന്ദൻ വ്യക്തമാക്കി. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ലെന്നും നാളെയും എടുക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളെ കൂട്ടിപ്പിടിച്ചുവേണം വര്‍ഗീയവാദികളെ പ്രതിരോധിക്കാനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം ലോകത്തിന്റെ വിവിധ മേഖലകളിലുള്ള ആവശ്യംകൂടി കണക്കിലെടുത്താണ് അയ്യപ്പ സംഗമം തീരുമാനിച്ചത്. അതിന് രാജ്യത്തിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

Also Read:ആഗോള അയ്യപ്പ സംഗമം: സർക്കാരിനെതിരെ വിമർശനവുമായി പന്തളം കൊട്ടാരം

കോടതിവിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യുവതീപ്രവേശന വിഷയത്തിൽ അന്നുണ്ടായത്. ഇപ്പോൾ അതിലൂടെ കടന്നുപോകേണ്ട ആവശ്യമില്ലെന്നും അന്നുണ്ടായതിനെ കുറിച്ച് ഇപ്പോൾ‌ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറ‍ഞ്ഞു.