AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Onam Celebration: തട്ടമിട്ട് അവര്‍ ആടിപ്പാടി, ‘വൈറല്‍’ ഓണാഘോഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Viral Onam Celebration Video: മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ കരം എന്ന സിനിമയിലെ കുര്‍ച്ചി മടത്തബെട്ടി എന്ന പാട്ടിന് കുറച്ച് പെണ്‍കുട്ടികള്‍ ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇത് എന്ന്, എവിടെ സംഭവിച്ചതാണെന്ന് വ്യക്തമല്ല

Viral Onam Celebration: തട്ടമിട്ട് അവര്‍ ആടിപ്പാടി, ‘വൈറല്‍’ ഓണാഘോഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Viral DanceImage Credit source: x.com/DesiKing
jayadevan-am
Jayadevan AM | Published: 02 Sep 2025 14:15 PM

ലയാളി അല്ലെങ്കിലും അങ്ങനെയാണ്. ഓണമായാലും, വിഷുവായാലും, ക്രിസ്മസായാലും, ബക്രീദായാലും ജാതിമതഭേദ്യമനേ ആഘോഷിക്കും. ഇത്തരം കാഴ്ചകള്‍, മലയാളിക്ക് പുതിയ അനുഭവമല്ല. എന്നാല്‍ മറ്റിടങ്ങളില്‍ ഇത് അത്ഭുതമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ഡാന്‍സ് ദൃശ്യമാണ്‌ ഇത്രയും പറയാന്‍ കാരണം. മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ കരം എന്ന സിനിമയിലെ കുര്‍ച്ചി മടത്തബെട്ടി എന്ന പാട്ടിന് കുറച്ച് പെണ്‍കുട്ടികള്‍ ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇത് എന്ന്, എവിടെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. എന്നാലും സോഷ്യല്‍ മീഡിയ ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തു.

തട്ടമിട്ട കുറച്ച് പെണ്‍കുട്ടികളാണ് നൃത്തം ചെയ്യുന്നത്. അതുകൊണ്ട് മലയാളികളല്ലാത്തവര്‍ അത്ഭുതത്തോടെയാണ് ഈ ദൃശ്യങ്ങള്‍ വീക്ഷിച്ചത്. മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആഘോഷങ്ങള്‍ക്ക് ചുവടുവയ്ക്കുന്നുവെന്നാണ് ചിലരുടെ കണ്ടുപിടിത്തം. ഓണം ഒരു ഹൈന്ദവ ആഘോഷമാണെന്ന തെറ്റിദ്ധാരണയില്‍ ഉടലെടുത്തതാണ് പല കമന്റുകളും. എന്നാല്‍ ഓണം ഏതെങ്കിലും മതത്തിന്റെ ആഘോഷമല്ലെന്ന് വ്യക്തമാക്കി ഇതിനെക്കുറിച്ച് ധാരണയുള്ളവര്‍ മറുപടി കൊടുക്കുന്നുമുണ്ട്.

Also Read: Onam trending setmund: പുളിയിലക്കരയും തെച്ചിയും മന്താരവും… പഴയ കാലം ട്രെൻഡാക്കിയ ഓണം സ്പെഷ്യൽ സെറ്റുമുണ്ടുകൾ

ഇതാണ് കേരളത്തിന്റെ സൗന്ദര്യമെന്നും പലരും പറഞ്ഞുവയ്ക്കുന്നു. എന്തായാലും പെണ്‍കുട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ഇതിനിടെ മതപരമായ ഭിന്നിപ്പ് സൃഷ്ടിക്കുന്ന ചില കമന്റുകളും വരുന്നുണ്ടെന്ന് സങ്കടത്തോടെയാണെങ്കിലും പറയാതെ വയ്യ.