AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: കൃഷ്ണനായും കൈനീട്ടം കൊടുത്തും റൊണാൾഡോ, കൂടെ സഞ്ജുവും; വൈറലായി എഐ വിഡിയോ

Cristiano Ronaldo Sanju Samson AI Vishu: എഐയുടെ സഹായത്തോടെ സൃഷ്ടിച്ച വിഡിയോ വ്യാപക ശ്രദ്ധ നേടുകയാണ്.  'AI Manthrikan' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ 1.6 മില്യൺ കാഴ്ചക്കാരെയും 1.4 ലക്ഷം ലൈക്കുകളും നേടി.

Vishu 2025: കൃഷ്ണനായും കൈനീട്ടം കൊടുത്തും റൊണാൾഡോ, കൂടെ സഞ്ജുവും; വൈറലായി എഐ വിഡിയോ
ക്രിസ്റ്റ്യാനോ റൊണാൾഡോ, സഞ്ജു സാസംൺ
Nithya Vinu
Nithya Vinu | Updated On: 13 Apr 2025 | 04:54 PM

പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വിഷു പുലരാൻ ഇനി മണിക്കൂറുകൾ മാത്രം. കൃഷ്ണനെ കണി കണ്ടുണരാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. കണിക്കൊന്ന പൂക്കൾ ശേഖരിച്ചും പടക്കങ്ങൾ വാങ്ങിയുമെല്ലാം അവസാനനിമിഷ തയ്യാറെടുപ്പിലാണ് എല്ലാവരും. സോഷ്യൽ മീഡിയയിലും വിഷു ആഘോഷം നിറയുകയാണ്.

എന്നാൽ ഇത്തവണത്തെ വിഷു ആഘോഷത്തിന് ഒരു സൂപ്പർ താരം കൂടി നമ്മോടൊപ്പം ഉണ്ടായാലോ? അതും ഫുട്ബോൾ ഇതിഹാസം റൊണാൾഡോയും ഒപ്പം മലയാളികളുടെ സഞ്ജുവും, സംഗതി കലക്കുമല്ലേ? എന്നാൽ
എഐയുടെ സഹായത്തോടെ സൃഷ്ടിച്ച അത്തരമൊരു വിഡിയോ വ്യാപക ശ്രദ്ധ നേടുകയാണ്.  ‘AI Manthrikan’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ 1.6 മില്യൺ കാഴ്ചക്കാരെയും 1.4 ലക്ഷം ലൈക്കുകളും നേടി.

ALSO READ: നാട്ടിലെത്താൻ കഴിഞ്ഞില്ലെന്ന് കരുതി വിഷു സദ്യയിൽ ഒരു കുറവും വരുത്തേണ്ട! ബെംഗളൂരുവിൽ സദ്യ ലഭിക്കുന്ന ഹോട്ടലുകൾ ഇതാ

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാ‍ൾഡോയും മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണും വിഷു ആ​ഘോഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ശ്രീകൃഷ്ണനായി ഒരുങ്ങിയും സദ്യ കഴിച്ചും പടക്കം പൊട്ടിച്ചുമെല്ലാമാണ് റൊണാൾ‌ഡോയുടെ വിഷു ആഘോഷം.‌

 

 

View this post on Instagram

 

A post shared by AI Manthrikan (@the_ai_manthrikan)

വിഷുവിന് സ‍ഞ്ജു റൊണാൾഡോയെ ക്ഷണിച്ചാൽ എങ്ങനെയാകും എന്ന തലക്കെട്ടോടെയാണ്  വിഡിയോ പങ്ക് വച്ചിരിക്കുന്നത്. ഏത് വേഷമിട്ടാലും ഇങ്ങേര് ലുക്കാണല്ലോ, ഇതാണോ കൃഷ്ണാണോ റൊണാൾഡോ, ജോ‍ർജിന വന്നില്ലേ തുടങ്ങി കമന്റ് ബോക്സിൽ മുഴുവൻ മലയാളി മയമാണ്.