Cyclone Montha Alert: മോന്ത: ബംഗാൾ ഉൾക്കടലിലെ പുതിയ ചുഴലിക്കാറ്റ്, ഇനി വരും ദിവസങ്ങളിൽ ഇടിവെട്ടി മഴപെയ്യും
IMD Predicts Cyclonic Storm: ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 25-നകം തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന്, ഒക്ടോബർ 26-നകം തീവ്രന്യൂനമർദമായും ഒടുവിൽ ഒക്ടോബർ 27-ന് രാവിലെ ചുഴലിക്കാറ്റായും (Cyclonic Storm) ശക്തി പ്രാപിക്കാനാണ് സാധ്യത.
തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. അറബിക്കടലിലെ ഈ തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കൻ അറബിക്കടലിനും കർണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇപ്പോൾ അറബിക്കടലിലെ തീവ്ര ന്യൂനമർദവുമായി ചേർന്നിരിക്കുകയാണ്.
ഈ ന്യൂനമർദം കാരണം തുലാവർഷത്തിലെ ഇടിവെട്ടുള്ള മഴ ഇപ്പോൾ കാലവർഷ മഴയുടെ സ്വഭാവത്തിലേക്ക് മാറിയ നിലയിലാണ്. അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അടുത്ത ദിവസങ്ങളിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. ഇവിടെ രൂപപ്പെട്ട ചക്രവാതച്ചുഴി നിലവിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു.
Also read – കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി വഴിയിൽ കുടുങ്ങി; മടക്കയാത്ര വൈകുമെന്ന് റെയിൽവെ
ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 25-നകം തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന്, ഒക്ടോബർ 26-നകം തീവ്രന്യൂനമർദമായും ഒടുവിൽ ഒക്ടോബർ 27-ന് രാവിലെ ചുഴലിക്കാറ്റായും (Cyclonic Storm) ശക്തി പ്രാപിക്കാനാണ് സാധ്യത. ചുഴലിക്കാറ്റായി രൂപപ്പെട്ടാൽ, തായ്‌ലൻഡ് നിർദേശിച്ച ‘മോന്ത’ (Mon-tha) എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക.
കേരളത്തിൽ മഴ മുന്നറിയിപ്പ്
അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദങ്ങളുടെ സ്വാധീനം കാരണം കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. ഒക്ടോബർ 24 മുതൽ 28 വരെയുള്ള തീയതികളിൽ കേരളത്തിൽ നേരിയതോ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയോ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ, ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.