Dengue fever : വീണ്ടും ഡെങ്കിപ്പനി പടരുന്നു: ഇടുക്കിയിൽ ജാ​ഗ്രതാ നിർദ്ദേശം

Dengue fever kerala latest update: വണ്ടിപ്പെരിയാർ, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിൽ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

Dengue fever : വീണ്ടും ഡെങ്കിപ്പനി പടരുന്നു: ഇടുക്കിയിൽ ജാ​ഗ്രതാ നിർദ്ദേശം
Published: 

25 May 2024 | 11:02 AM

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. ഇത്തവണ ഡെങ്കിപ്പനി പിടിമുറുക്കിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പനി വ്യാപിക്കുന്നതിനാൽ അതീവ ജാഗ്രതപാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സുഷമ കഴിഞ്ഞ ദിവസം അറിയിച്ചു. മാലിന്യങ്ങൾ നിർമാർജനം ഏറെപ്രധാനപ്പെട്ട കാര്യമാണെന്നും കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നതുമാണ് പ്രധാന നിർദ്ദേശം.

. പനിക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലേയും വണ്ണപ്പുറം, മണക്കാട്, കരിങ്കുന്നം, പുറപ്പുഴ, കുമാരമംഗലം എന്നീ പഞ്ചായത്തുകളിലേയും ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു. തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് യോ​ഗം നടന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി ഉറവിട നശീകരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനമായി. ഉയർന്ന ഇൻഡക്‌സുകൾ കണ്ടെത്തുന്ന പ്രദേശങ്ങളിൽ ഫോഗിങ് സ്‌പ്രേയിങ് പ്രവർത്തനങ്ങൾ നടത്താനും തീരുമാനമുണ്ട്.

ALSO READ : പക്ഷിപ്പനി മനുഷ്യനിലേക്ക് ; യുഎസിൽ രണ്ടാമതൊരാൾക്ക് കൂടി രോ​ഗം

മാലിന്യ നിർമാർജനം, ഉറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ അധികൃതർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തവർക്ക് നിയമപ്രകാരം നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്യും. വെള്ളിയാഴ്ച നാല് ഡെങ്കിപ്പനി കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രണ്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 24 ആയി ഉയർന്നിട്ടുണ്ട്.

വണ്ടിപ്പെരിയാർ, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിൽ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ശരീരവേദനയോടെയുള്ള പനിയുണ്ടായാൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വേനൽ കടുത്തതോടെ വീടുകളിൽ കുടിവെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകാൻ കാരണമെന്ന് പീരുമേട് മേഖലയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഈ മേഖലയിലെ മേഖലയിലെ ഓടകളിലെ മാലിന്യ ശേഖരവും വെള്ളെക്കട്ട് നീക്കാത്തതും കൊതുക് പടരുന്നതിനു കാരണമാണ്.

ഡെങ്കിബാധിതർക്ക് വീണ്ടും രോഗബാധയുണ്ടായാൽ അത് ഏറെ ശ്രദ്ധിക്കണം. പനിബാധിച്ചവർ കൊതുകുവലക്കുള്ളിൽ മാത്രം കഴിയാൻ ശ്രദ്ധിക്കണമെന്നുംനിർദ്ദേശമുണ്ട്. തലവേദന, പേശീവേദന, ശരീരവേദന തുടങ്ങിയവയാണ് സാധാരണ ഉണ്ടാകുന്ന ലക്ഷണങ്ങൾ.

Follow Us
Related Stories
Kerala Rain Alert: ഇന്നു മാത്രമല്ല നാളെയും ഇടിമിന്നലിനെ പേടിക്കണം, നാളെ മഴ ആർക്കെല്ലാം?
Kerala Assembly Election 2026: കൂടുവിട്ടു കൂടുമാറ്റങ്ങള്‍ നടന്ന കൊട്ടാരക്കര; ‘ഇടതു’മണ്ണില്‍ ചുവപ്പിന്റെ കരുത്തോ, മാറ്റത്തിന്റെ കാറ്റോ?
Kazhakkoottam Constituency Election 2026: ഐടി നഗരത്തിന്റെ മനസ്സ് എങ്ങോട്ട്? ഇടതും വലതും ബിജെപിയും നേർക്കുനേർ, കഴക്കൂട്ടം പ്രവചനാതീതം!
Kerala Lottery Result: 1 കോടി വിട്ടൊരു കളിയില്ല; സ്ത്രീശക്തിയുടെ ഫലമറിയേണ്ടേ?
Kavadiyar Palace Theft: കവടിയാർ കൊട്ടാരത്തിൽ മോഷണം എളുപ്പമല്ല… കള്ളൻ കപ്പലിലോ?, സന്ദർശകരുടെ ലിസ്റ്റെടുത്തു..
Vellappally Natesan: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം അയോഗ്യതയാക്കിയതിലെ അപ്പീൽ തള്ളി
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു