AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Khalid Rahman: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം അറസ്റ്റില്‍; പിടിയിലായവരില്‍ ഖാലിദ് റഹ്‌മാനും, അഷ്‌റഫ് ഹംസയും

Khalid Rahman and Ashraf Hamza arrested: വിശദമായ ചോദ്യം ചെയ്യലിന് ശേഷം മെഡിക്കല്‍ എടുത്തതിന് പിന്നാലെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇവര്‍ക്ക് ലഹരി കൊടുത്തവരെക്കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് അറിയിച്ചു. അന്വേഷണം ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

Khalid Rahman: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം അറസ്റ്റില്‍; പിടിയിലായവരില്‍ ഖാലിദ് റഹ്‌മാനും, അഷ്‌റഫ് ഹംസയും
ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Updated On: 27 Apr 2025 | 08:15 AM

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സംവിധായകരടക്കം മൂന്ന് പേരെ പിടികൂടി. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരടക്കം മൂന്നു പേരാണ് പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളെയും അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ പുലര്‍ച്ചെയാണ് സംഭവം. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. മൂന്ന് പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പരിശോധന നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു പരിശോധന.

കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പാണ് എക്‌സൈസ് സംഘം ഇവരുടെ ഫ്‌ളാറ്റ് വളഞ്ഞത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം മെഡിക്കല്‍ എടുത്തതിന് പിന്നാലെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇവര്‍ക്ക് ലഹരി കൊടുത്തവരെക്കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് അറിയിച്ചു. അന്വേഷണം ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

Read Also: Arattannan Remanded: നടിമാരെ അധിക്ഷേപിച്ച കേസ്; ആറാട്ടണ്ണൻ പതിനാല് ദിവസം റിമാൻഡിൽ

തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്ന ആലപ്പുഴ ജിംഖാനയുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. 2016ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളമായിരുന്നു ആദ്യ ചിത്രം. ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഉസ്താദ് ഹോട്ടല്‍, നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര എന്നീ സിനിമകളുടെ സഹസംവിധായകനായിരുന്നു.

നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, മായാനദി, സുലൈഖ മന്‍സില്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, നടികര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ സുലൈഖ മന്‍സില്‍ ആണ് അഷ്‌റഫ് ഹംസ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയുടെ റൈറ്ററുമായിരുന്നു.