Diwali 2025 crackers : ദീപാവലിയാണ് പടക്കം പൊട്ടിക്കും… പക്ഷെ ഇതൊക്കെ ശ്രദ്ധിക്കണേ…. നിർദ്ദേശവുമായി പോലീസ്

Diwali 2025 Police Safety Rules: പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്നും മുന്നറിയിപ്പുണ്ട്.

Diwali 2025 crackers : ദീപാവലിയാണ് പടക്കം പൊട്ടിക്കും... പക്ഷെ ഇതൊക്കെ ശ്രദ്ധിക്കണേ.... നിർദ്ദേശവുമായി പോലീസ്

Diwali

Updated On: 

19 Oct 2025 18:55 PM

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കങ്ങൾ അടക്കമുള്ള കരിമരുന്നുകളുടെ ഉപയോഗത്തിൽ പൊതുജനങ്ങൾ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്നും മുന്നറിയിപ്പുണ്ട്.

 

പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ

 

  • ദീപാവലി ദിനത്തിൽ നിയമപ്രകാരമുള്ള നിർദ്ദിഷ്ട സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ.
  • ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളിൽ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
  • അംഗീകൃത ലൈസൻസികളിൽ നിന്നുള്ള നിയമപ്രകാരമുള്ള പടക്കങ്ങൾ മാത്രമേ വാങ്ങാവൂ.

 

പടക്കം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ

 

  1. കരിമരുന്നു വസ്തുക്കൾ ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
  2. പടക്കങ്ങൾ തുറസായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക. ഓല ഷെഡുകൾ, വൈക്കോൽ എന്നിവയ്ക്ക് സമീപം ഉപയോഗിക്കരുത്. കെട്ടിടങ്ങളോട് ചേർത്തും പൊട്ടിക്കാൻ പാടില്ല.
  3. പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ഒരു ബക്കറ്റിൽ വെള്ളവും മണലും കരുതുക.
  4. ഇറുകിയ കോട്ടൺ തുണികൾ ധരിക്കുക. സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക.
  5. പടക്കങ്ങളുടെ കവറുകളിൽ എഴുതിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. കൈ നീട്ടിപ്പിടിച്ച് അകലേക്ക് ആക്കി മാത്രം പടക്കങ്ങൾ കൈകാര്യം ചെയ്യുക.
  6. മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികളെ പടക്കങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുക. കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിർത്തുക.
  7. ഒരിക്കൽ ഉപയോഗിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്. അവ ഉടൻ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിർവീര്യമാക്കുക.
  8. കത്തിച്ചുവെച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വെക്കരുത്. പടക്കങ്ങൾ കത്തിച്ച് പുറത്തേക്ക് എറിഞ്ഞു കളിക്കരുത്. അടച്ചുവെച്ച കണ്ടെയ്‌നറുകൾക്കുള്ളിൽ ഉപയോഗിക്കരുത്.
  9. പടക്കങ്ങൾ ഉപയോഗിച്ച് പൊള്ളലുണ്ടാവുന്ന ഭാഗത്ത് 10 മിനിറ്റോളം ധാരാളം തണുത്ത വെള്ളം ഒഴിക്കുക.
  10. അപകടരഹിതവും സുരക്ഷിതവുമായ ദീപാവലി ആഘോഷത്തിന് പൊതുജനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും