AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Scissors in Stomach: കത്രിക 50 കൊല്ലം ഇരുന്നാലും സേഫ് ആണ് സേഫ്… രോഗി ഇത്ര കാലം എവിടെയായിരുന്നു? വിചിത്ര ന്യായീകരണവുമായി ഡോക്ടർ

Scissors in Stomach Controversy: വേദന ഉണ്ടായിട്ട് ഇത്രയും കാലം ഈ രോഗി എവിടെയായിരുന്നു. വല്ല ഹോമിയോയിലെ ആയുർവേദത്തിലോ പോയി ചികിത്സിച്ച് കാണും എന്നും ഡോക്ടർ പരിഹസിച്ചു....

Scissors in Stomach: കത്രിക 50 കൊല്ലം ഇരുന്നാലും സേഫ് ആണ് സേഫ്… രോഗി ഇത്ര കാലം എവിടെയായിരുന്നു? വിചിത്ര ന്യായീകരണവുമായി ഡോക്ടർ
Usha, Lalithambika
Ashli C
Ashli C | Published: 20 Feb 2026 | 10:32 AM

ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫ് എന്ന സ്ത്രീയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി ആരോപണ വിധേയയായ ഡോക്ടർ ലളിതാംബിക. ഇങ്ങനെയൊരു രോഗിയെ തനിക്ക് അറിയുകയേ ഇല്ലെന്നും ശസ്ത്രക്രിയ താനല്ല നടത്തിയത് എന്നും ലളിതാംബിക കയ്യൊഴിഞ്ഞു. കത്രിക വയറ്റിൽ അഞ്ചല്ല 50 കൊല്ലം കിടന്നാലും യാതൊരു പ്രശ്നവുമില്ല ഇത് എപ്പോൾ വെച്ചതാണെന്ന് കാര്യത്തിൽ വല്ല തെളിവും ഉണ്ടോ എന്നുമാണ് ഡോക്ടറുടെ ധാർഷ്ട്യം.

കോവിഡിന്റെ സമയത്ത് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയയാണ് ഇപ്പോൾ പാരയായി വന്നത് എന്നും ലളിതാംബിക. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല ഫ്ലോർ നഴ്സിനാണ്. എന്നാൽ സർക്കാർ ആശുപത്രികളിൽ അങ്ങനെ ഒരു തസ്തിക ഉണ്ടോ എന്ന് തനിക്കറിയില്ല എന്നും സിസ്റ്റർമാർ പറയുന്നത് വിശ്വസിച്ചു ശസ്ത്രക്രിയയ്ക്ക് ശേഷം ഒടുവിൽ കൂട്ടി തിന്നുകയാണ് ഡോക്ടർമാർ ചെയ്യുന്നത് എന്നുമാണ് ലളിതാബികയുടെ ന്യായീകരണം.

ഇത് ഡോക്ടർമാരുടെ പ്രശ്നമല്ല ഈ സിസ്റ്റത്തിന്റെ പരാജയമാണ് എന്നും ലളിതാംബിക പ്രതികരിച്ചു. പത്രത്തിൽ കണ്ടാണ് താൻ വാർത്തയെ കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ 38 വർഷമായി ആലപ്പുഴയിൽ താൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നും. അപ്പോൾ താൻ കണ്ടിട്ടില്ലാത്ത രോഗികൾ പോലും തന്റെ പേര് പറയാറുണ്ട് എന്ന ലളിതാംബിക പറയുന്നു. വേദന ഉണ്ടായിട്ട് ഇത്രയും കാലം ഈ രോഗി എവിടെയായിരുന്നു. വല്ല ഹോമിയോയിലെ ആയുർവേദത്തിലോ പോയി ചികിത്സിച്ച് കാണും എന്നും ഡോക്ടർ പരിഹസിച്ചു.

Follow Us