Drowned To Death: കണ്ണൂരും കാസര്‍കോടും നാലുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു

Drowned To Death Kannur and Kasargod: ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടാകുന്നത്. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ബന്ധുവിട്ടില്‍ എത്തിയതായിരുന്നു വിന്‍സന്റും ആല്‍ബിനും. പുഴയില്‍ മുങ്ങിത്താഴ്ന്ന ഇരുവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Drowned To Death: കണ്ണൂരും കാസര്‍കോടും നാലുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

28 Dec 2024 | 05:59 PM

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ കൊറ്റാളി സ്വദേശികളാണ് മുങ്ങിമരിച്ചത്. വിന്‍സന്റ് (42), ആല്‍ബിന്‍ (9) എന്നിവരാണ് മരിച്ചത്. അയല്‍വാസികളാണ് ഇരുവരും. പുഴയില്‍ വീണ ആല്‍ബിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിന്‍സന്റും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടാകുന്നത്. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ബന്ധുവിട്ടില്‍ എത്തിയതായിരുന്നു വിന്‍സന്റും ആല്‍ബിനും. പുഴയില്‍ മുങ്ങിത്താഴ്ന്ന ഇരുവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read: Periye Double Murder Case :ആറ് വർഷത്തെ നിയമ പോരാട്ടം; കണ്ണീരു തോരാതെ പ്രിയപ്പെട്ടവർ; പെരിയ കേസിന്റെ നാൾവഴി

അതേസമയം, കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. റിയാസ് (17), യാസിന്‍ (13) എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പം വെള്ളത്തിലിറഞ്ഞിയ സമദിനെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. സഹോദരങ്ങളുടെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട മൂവരും.

ശനിയാഴ്ച ഉച്ചയോടെയാണ് പുഴയില്‍ കുളിക്കാനായി കുട്ടികള്‍ ഇറങ്ങിയത്. എന്നാല്‍ മൂവരും മുങ്ങിപ്പോവുകയായിരുന്നു. റിയാസിനെ രക്ഷാപ്രവര്‍ത്തര്‍ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. മുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മറ്റ് രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിപ്പോയതായാണ് വിവരം.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്