Thiruvananthapuram: 57 കാരനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ച് യുവാവ്; സംഭവം തിരുവനന്തപുരത്ത്
Drunk youth attacked Elderly Man: ഇടിയുടെ ആഘാതത്തിൽ വയോധികന്റെ രണ്ടുപല്ലുകൾ പൊട്ടിപ്പോകുകയും നാലുപല്ലുകൾ ഇളകിയാടുന്ന നിലയിലുമായി. സംഭവത്തിൽ പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം ജോയലിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 57 കാരനെ കല്ലുകൊണ്ട് താടിയിലിടിച്ചു പരിക്കേൽപ്പിച്ച് യുവാവ്. പൂന്തുറ സ്വദേശി യേശുദാസനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വയോധികന്റെ രണ്ടുപല്ലുകൾ പൊട്ടിപ്പോകുകയും നാലുപല്ലുകൾ ഇളകിയാടുന്ന നിലയിലുമായി. സംഭവത്തിൽ പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം ജോയൽ എന്ന ജിത്തുവിനെ (22) പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ആറിന് പൂന്തുറ പളളിക്കുസമീപമായിരുന്നു സംഭവം. മദ്യപിച്ചു നടന്നുപോകുകയായിരുന്ന യേശുദാസനോട് പ്രതി കയർത്തു സംസാരിക്കുകയും കല്ലുകൊണ്ട് ചുണ്ടിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയും മദ്യലഹരിയിൽ ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ; അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐ
ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തനങ്ങളിൽ സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് ഡിപ്പോയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന പുതിയ കെഎസ്ആർടിസി എസി സീറ്റർ ബസ് സർവീസ് രാഹുൽ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ചടങ്ങ്.
പരിപാടിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ പറയുന്നത്. രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബസ് സർവീസിന്റെ ഉദ്ഘാടനത്തെ കുറിച്ച് സിഐടിയു, ബിഎംഎസ് ട്രേഡ് യൂണിയൻ നേതാക്കൾക്ക് നേരത്തെ അറിയാമായിരുന്നു. സിഐടിയു യൂണിയനിലെ പല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.