KSRTC Attack: മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; യുവാക്കള്‍ പിടിയിൽ

Drunken Youths Attacks KSRTC : സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആറന്‍മുളയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇവർ ആക്രമിച്ചത്.

KSRTC Attack: മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; യുവാക്കള്‍ പിടിയിൽ

Ksrtc Attack

Published: 

22 Aug 2025 | 06:08 AM

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം നടത്തുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത രണ്ടു പേർ പിടിയിൽ. അരയങ്കാവ് സ്വദേശികളായ അഖില്‍, മനു എന്നിവരാണ് പിടിയിലായത്. ഇവർ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

കഴിഞ്ഞ ​ദിവസം രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജങ്ഷനിയാരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആറന്‍മുളയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇവർ ആക്രമിച്ചത്. ബസിന്‍റെ സൈഡ് മിറര്‍ യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ കമ്പി വടി കൊണ്ട് അടിച്ചെന്നും പരാതിയുണ്ട്.

Also Read:മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് കെഎസ്ആർടിസി ബസ്സിൽ കോഴിയെ അയച്ച് പ്രതിഷേധം

ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിന് മാര്‍ഗതടസം സൃഷ്ടിക്കും വിധം ഓടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇരുവരെയും സംഭവസ്ഥലത്തു വച്ചു തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌