ED Raid: റെയ്ഡിന് പിന്നാലെ ഉണ്ടായ ആക്രമണത്തിൽ സിബിഐ അന്വേഷിക്കണം; ഇ ഡി ആവശ്യപ്പെട്ടേക്കും
CBI Investigation on ED Raid: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ആക്രമണത്തിൽ ഗൂഢാലോചന ഉണ്ട് എന്ന നിരീക്ഷണത്തിലാണ് ഇഡി. കാരണം പരിശോധന നടക്കുന്നതിന്റെ ആദ്യ മൂന്നു മണിക്കൂറിൽ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ആക്രമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല............

Ldf Activists Attack The Vehicle Carrying Enforcement Directorate (ed) Officials
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് വിവാദമായ മാസപ്പടി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ അടക്കം നടത്തിയ റെയ്ഡിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമത്തിനിരയായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കും. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ നേതൃത്വം നൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. സമാനമായ ആക്രമണം ബംഗാളിൽ നടന്നപ്പോൾ സിബിഐ ആയിരുന്നു അന്വേഷിച്ചത്.
ആക്രമണത്തിൽ ഗൂഢാലോചന ഉണ്ട് എന്ന നിരീക്ഷണത്തിലാണ് ഇഡി
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ആക്രമണത്തിൽ ഗൂഢാലോചന ഉണ്ട് എന്ന നിരീക്ഷണത്തിലാണ് ഇഡി. കാരണം പരിശോധന നടക്കുന്നതിന്റെ ആദ്യ മൂന്നു മണിക്കൂറിൽ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ആക്രമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
പിന്നീട് കൃത്യമായ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ സംഘടിതമായി എത്തുകയായിരുന്നു എന്നും ആരോപണമുന്നയിക്കുന്നു. സംഭവത്തിന്റെ വിശദവിവരങ്ങൾ കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥർ ഇ.ഡി. ഡയറക്ടർക്ക് റിപ്പോർട്ടായി നൽകി.
ഇതിനിടെ അക്രമം അന്വേഷിക്കുന്ന പോലീസ് സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴി എടുത്തതായാണ് റിപ്പോർട്ട്.നാല് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെയും 8 സിആർപിഎഫ് ജവാന്മാരുടെയും കൂടാതെ സാക്ഷികളായി ഇഡി കൊണ്ടുപോയിരുന്ന രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെയും മൊഴികളാണ് പോലീസ് ശേഖരിച്ചത്.
ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു
അതേസമയം പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 ഇടങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരത്തെ വാടക വീട്ടിലും പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന നടക്കുമ്പോൾ തന്നെ പുറത്ത് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തിയത്. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ പുറത്തി റങ്ങാൻ തുനിയുമ്പോഴാണ് അവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അവർ എത്തിയ കാർ തല്ലി പൊളിക്കുകയും ചെയ്തത്. പിന്നീട് മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്തിയത്.ഇതിൽ 25 പേരെ അറസ്റ്റുചെയ്തു. നടന്നത് സ്വഭാവിക പ്രതിഷേധമല്ല, സംഘടിത ആക്രമണമായിരുന്നെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രെറ്റ് കോടതി നിരീക്ഷണം നടത്തിയിരുന്നു.
ഇതിനിടെ സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തടയേണ്ട ആവശ്യകത എന്ത് എന്ന് ഹൈക്കോടതി അന്വേഷണം തുടരാനും നിരപരാധിത്വം തെളിയിക്കുവാൻ അന്വേഷണം തുടരുകയല്ലേ വേണ്ടത് എന്നും ഹൈക്കോടതി ചോദിച്ചു. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് സിഎംആർഎല്ലിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പ്രതികരണം. ഒപ്പം അന്വേഷണം തുടരാനും കോടതി ഉത്തരവിട്ടു.
ENGLISH SUMMARY
The CBI may seek a probe into the incident in which ED officials were attacked during a raid conducted at the house of the opposition leader as part of the investigation into the controversial CMRL-Exalogic monthly payment case.