Leopard Attack: വാൽപ്പാറയിൽ പുലി ആക്രമണം, 8 വയസുകാരന് ദാരുണാന്ത്യം
Leopard Attack in Kerala: കരടിയാണോ എന്ന സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
തൃശ്ശൂര്‍: വാൽപ്പാറയിൽ പുലി ആക്രമണത്തിൽ എട്ട് വയസുകാരൻ കൊല്ലപ്പെട്ടു. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് മരിച്ചത്. കടയില്‍ പോകുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിൽ ഇന്നലെ വൈകിട്ട് 7.30 നായിരുന്നു സംഭവം. സഹോദരന് പാൽ വാങ്ങുന്നതിനായി കുട്ടി പുറത്തേക്ക് പോയതായാണ് വിവരം. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് പിതാവ് അന്വേഷിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തി. പിന്നീട് നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ALSO READ: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മരണം; പരിക്കേറ്റ ഒരാൾ ചികിത്സയിൽ
ഏഴ് മണിയോടെ കുട്ടിയെ തേയിലത്തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഭക്ഷിച്ച നിലയിലായിരുന്നു. അതേസമയം പുലിയാണോ ആക്രമിച്ചതെന്നതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. കരടിയാണോ എന്ന സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളു. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടി പുലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നാല് വയസ്സുകാരിയാണ് അന്ന് പുലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.